സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/തുരത്താം - മഹാരോഗത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം - മഹാരോഗത്തെ*

കൊവിഡ് 19 എന്ന വ്യാധിയുടെ പിടിയിലാണ് ഇന്ന് ലോകം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ ഇതിനകം ഈ രോഗത്തിന് മുൻപിൽ അടിയറവു പറഞ്ഞിരിക്കുന്നു. ഈ രോഗത്തെ പ്രതിരോധിക്കുവാന്നുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് ലേകമെങ്ങും . കാരണം ഇതു പടര്ന്നു പിടിയ്ക്കുവാന് സാധ്യതയുള്ള.വൈറസ് തന്നെയാണ് . വൈറസുകള് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് നമ്മെ ആക്രമിയ്ക്കുന്നത്. ഇതു തന്നെയാണ് കൊറോണുടെ കാര്യത്തിലും. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരേയും കുഞ്ഞുങ്ങളെയുമാണ് ഇത് ആദ്യം ആക്രമിയ്ക്കുന്നത്.

രോഗം പടർന്നു പിടിക്കാതിരിക്കാൻ കൈയും മുഖ വും വൃത്തിയായി കഴുകുക,മാസ്ക് ധരിക്കുക എന്നിവയോടൊപ്പം നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്ക കൂടി ചെയ്യണം.

നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്ദ്ധിപ്പിയ്ക്കുകയെന്നത് കൊവിഡിനെ ചെറുക്കാന് മാത്രമല്ല, മറ്റേതു രോഗങ്ങള് ചെറുക്കാനും ഏറെ അത്യാവശ്യമാണ്.

ഭക്ഷണത്തില് ധാരാളം പച്ചക്കറികളും പഴവര്ഗങ്ങളുമെല്ലാം ഉള്പ്പെടുത്തുകയെന്നതാണ് ഏറെ പ്രധാനം. ഇതിലെ വൈറ്റമിനുകളും പോഷകങ്ങളും രോഗപ്രതിരോധ ശേഷി നല്കുന്നു.

ഇതു പോലെ മദ്യം, കോള, ഏതു തരത്തിലെ കാര്ബോണേറ്റഡ് ഡ്രിങ്കുകളെങ്കിലും ഉപേക്ഷിയ്ക്കുക. ഇവ കുടിയ്ക്കുമ്പോള് ശരീരത്തിലെ വെള്ളത്തിന്റെ തോതു കുറയുകയാണ് ചെയ്യുന്നത്. .

നല്ല പോലെ വെള്ളം കുടിയ്ക്കുകയെന്നതാണ് നല്ല പോലെ വെള്ളം കുടിയ്ക്കുകയെന്നതാണ് അടുത്തൊരു വഴി. ദിവസവും ചുരുങ്ങിയത് മൂന്നു ലിറ്റര് വെള്ളമെങ്കിലും കുടിയ്ക്കുക

ഇപ്രകാരം ഈ മഹാ രോഗത്തെ നമ്മുക്ക് ചെറുത്തു നിൽക്കാം ….

സേറാ തെരേസ് അനീഷ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം