സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോവിഡ് 19 - ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - ചരിത്രം

ജനുവരി 30 - വൈറസ് ബാധിതരുടെ എണ്ണം 82 3 4 -ൽ നില്ക്കെ ലോകാരോഗ്യ സംഘടന കൊവിഡ് 19- വ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു ഇതേ ദിവസമാണ് ഇന്ത്യയിൽ ആദ്യത്തെ കോ വിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് വുഹാനിൽ നിന്ന് കേരളത്തിൽ എത്തിയ വിദ്യാർത്ഥിക്കായിരുന്നു' വൈറസ് ബാധിച്ചത്.

ജനുവരി 31- റഷ്യ, സ്പെയിൻ, സ്വീഡൻ, യു കെ. എന്നീ രാജ്യങ്ങളിൽ രോഗം

ഫെബ്രുവരി 1- രോഗബാധിതരുടെ എണ്ണം 10,000 കടന്നു: ചൈനയിൽ മരിച്ചവരുടെ എണ്ണം 259. ഓസ്ട്രേലിയ, കാനഡ, ജർമ്മനി, ജപ്പാൻ, സിങ്കപ്പൂർ ,യു എ 'ഇ വിയറ്റ നാം, എന്നിവടങ്ങളിലാണ് പുതിയ കേസ്സുകൾ.

ഫെബ്രുവരി - 2 - 3 - വുഹാനിൽ നിന്ന് കേരളത്തിലെത്തിയ രണ്ടു പേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഫെബ്രുവരി 5- കോവിഡിന് കൃത്യമായി ചികിത്സയില്ലെന്ന് ലോകാരോഗ്യ സംഘടന.ജപ്പാനിലെ യോകോ ഹാമയിൽ 138 ഇന്ത്യക്കാരുൾപ്പെടെ 3711 പേരുള്ള ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ഷിപ്പ് തടഞ്ഞു. കപ്പലിലുണ്ടായിരുന്നവരിൽ 16 ഇന്ത്യാക്കാരുൾപ്പെടെ 175 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നിട്ടും ആളുകളെ കപ്പലിൽ തന്നെ പാർപ്പിച്ചു.

ഫെബ്രുവരി 7- വൈയറസ് വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിക്കാൻ ശ്രമിക്കുകയും അതിന്റെ പേരിൽ ചൈനീസ് ഭരണകൂടത്തിന്റെ ഭീഷണി നേരിടേണ്ടിയും വന്ന ഡോക്ടർ ലീ വെൻ ലിയാങ് കോവിഡ് 19 മൂലം മരിച്ചും

ഫെബ്രുവരി 14 - ഈജിപ്ത് കോവിസ് സ്ഥിരീകരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി. യുറോപ്പിൽ ആദ്യമായി ഫ്രാൻസ്.

ഫെബ്രുവരി 19 - ഇറാനിൽ രണ്ട് മരണം

ഫെബ്രുവരി 21 - ഇറ്റലിയിൽ ആദ്യ കേസ് റിപ്പോട്ട് ചെയ്തു. ഫെബ്രുവരി 23 - ലെ വെനിസ് കാർണിവൽ വേണ്ടെന്നു വച്ചു.

ഫെബ്രുവരി 24 - കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, അഫ്ഗാനിസ്താൻ, ഒമൻ എന്നിവിടങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 27 - എ സ്റ്റോണിയ, ഡെൻമാർക്ക്, നോർത്തേൺ അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും പട്ടികയിൽ .

മാർച്ച് 2 - ഇന്ത്യയിൽ രണ്ട് കേസുകൾ കൂടി . ഇറ്റലിയിൽ നിന്ന് ഡൽഹിയിൽ എത്തിയ ആൾക്കും.

മാർച്ച് 4 - ഇന്ത്യയിൽ കൂടുതൽ കേസുകൾ. ജയ്പൂരിലെത്തിയ 14 ഇറ്റാലിയൻ വിനോദ സഞ്ചാരികൾക്കും ഇവരോടൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യക്കാരനും .

മാർച്ച് 7 - ആഗോള വ്യാപനം ഒരു ലക്ഷം പിന്നിട്ടു.

മാർച്ച് 11 - കൊറോണ വൈറസ് വ്യാപനത്തെ ലോകാരോഗ്യ സംഘന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു

മാർച്ച് 12 - യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യു.എസിൽ പ്രവേശിക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ വിലക്ക് . ഇതേദിവസം തന്നെ കോവിഡ് 19 മൂലം ഇന്ത്യയിൽ ആദ്യ മരണം. കർണാടകയിലെ കലബുർഗിയിൽ 76 - കാരനാണ് മരിച്ചത്.

മാർച്ച് 15 - ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു.

മാർച്ച് 16 - വാഷിങ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ കോവിഡ് - 19 നെതിരായ വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു.

മാർച്ച് 20 - ലോകത്ത് രോഗബാധിതരുടെ എണ്ണം 234073 മരണം 9840 [79]

മാർച്ച് 25 - ലോകത്തരോഗബാധിതരുടെ എണ്ണം 471035. മരണം 21282.

മാർച്ച് 31 - ലോകത്ത് രോഗബാധിതരുടെ എണ്ണം. 824255 മരണം 40659.

ഏപ്രിൽ 3 - രോഗബാധിതരുടെ എണ്ണം 976,249 കടന്നു. മരണം 50,489 . ഇന്ത്യയിൽ 56 പേർ മരണത്തിനിരയായി .

ഏപ്രിൽ 9 - ലോകത്തിൽ രോഗബാധിതരുടെ എണ്ണം 1,395, 136. കടന്നു. മരണം 81,580

ഏപ്രിൽ 10 - ലോകത്തിൻ രോഗബാധിതരുടെ എണ്ണം 1647635 കന്നു. മരണം ഒരു ലക്ഷം കടന്നു രോഗത്തെ അതിജീവിച്ചവർ 369 116, ഇന്ത്യയിൽ മരണം 229 ആയി ഉയർന്നു.

ഏപ്രിൽ 25 - ലോകത്താകെ രോഗബാധിതരുടെ എണ്ണം 2900000 കടന്നു. മരണം 200000 വും, ഇന്ത്യയിൽ മരണം 825 ആയി ഉയർന്നു [83]

ഗാഥാ കൃഷ്‌ണ റ്റി എസ്
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം