സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ - മാരക വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - മാരക വൈറസ്

കൊറോണ ഒരു മാരകമായ വൈറസ് ആണ്. ഇതിനെ കോവിഡ് -19 എന്ന് പറയും. കൊറോണ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രമേ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുകയുള്ളൂ . പനി, ചുമ, ശ്വാസം മുട്ടൽ, എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശത്തെ പെട്ടന്ന് പ്രവർത്തനരഹിതമാക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ വൈറസ് മനുഷ്യ ശരീരത്തിൽ കടക്കുന്നത് സ്രവങ്ങളിലൂടെയും മുറിവുകളിലൂടെയും കൈകളിലൂടെയുമാണ് . കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ചില മുൻകരുതലുകൾ എടുത്താൽ മതി. കഴിയുന്നതും വീടുകളിൽ തന്നെ കഴിയുക. അന്യരുമായി സമ്പർക്കം പുലർത്താതിരിക്കുക. പുറത്തു പോകുമ്പോൾ മനുഷ്യരുമായി ഒരുമീറ്റർ അകലം പാലിക്കുക. കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിക്കുകയും കൂടുതൽ പ്രാവിശ്യം കഴുകുകയും ചെയ്യുക. ഇങ്ങനെ നമുക്ക് കൊറോണയെ തുരത്താം.

ആര്യനന്ദ വി ആർ
3 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം