സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ - തിരിച്ചറിവുകൾ
കൊറോണ - തിരിച്ചറിവുകൾ
പക്ഷികളും മൃഗങ്ങളും സന്തോഷത്തോടെ ജീവിക്കുന്നു. ഭൂമി മരങ്ങളും പക്ഷികളും മൃഗങ്ങളും കൊണ്ട് നിറയുന്നു. കൊറോണ കുറേ മനുഷ്യരെ കൊന്നൊടുക്കുന്നു. ദൈവം നമ്മുടെ അഹങ്കാരത്തെ ഇല്ലാത്തക്കാൻവേണ്ടി അയച്ച ഒരു മഹാമാരിയാണ് കൊറോണ.മനുഷ്യരെല്ലാം വീടിനകത്താണ് .പക്ഷികളും മൃഗങ്ങളും പുറത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നു. മനുഷ്യൻ പുറംലോകം സ്വപ്നം കാണുന്നു.പക്ഷികളുടെ ശബ്ദം എപ്പോഴും കേൾക്കാം.ആ ശബ്ദം വളരെ മനോഹരമാണ്. പൂക്കൾ വിരിയുന്നു. പലപല നിറങ്ങളിലുളള വൃത്യസ്തങ്ങളായ പൂക്കൾ. അവയെക്കണാൻ എന്ത് ഭംഗിയാണ്. ഇപ്പോഴാണ് ശരിക്കും ആസ്വദിക്കാനും സമയം കിട്ടുന്നത്. പുറത്തെ ചൂടും വീടിനകത്തുള്ള ജീവിതവും മനുഷ്യനെ തളർത്തുന്നു.ഓടിനടന്നവർ - ഒന്നിനും സമയമില്ല എന്ന് പറഞ്ഞവർ വീട്ടിൽ കഴിയുന്നു. എങ്കിലും വീട്ടുകാർ തമ്മിൽ സമയം പങ്കിടുന്നു.അച്ഛനും അമ്മയും മക്കളും കൂടെ കളിക്കുന്നു. കൊറോണയിൽ നിന്നും രക്ഷപെടുന്നതിന് എല്ലാവരും എപ്പോഴും വൃത്തിയായി കൈ കഴുകുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറയ്ക്കുകയും ചെയ്യുന്നു. കോവിഡ് -19 കുടുംബാംഗങ്ങളെ ഒന്നിപ്പിച്ചു.കൊറോനായിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് മനസ്സുകൊണ്ട് കൈകോർക്കാം. എന്നിലൂടെ മറ്റൊരാളിലേയ്ക്ക് കൊറോണ പകരാൻ ഞാൻ അനുവദിക്കില്ല എന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം