സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ - ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ഒരു മഹാമാരി

ഇന്നു നമ്മുടെ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന മഹാമാരി ആണ് കോവിഡ് 19 എന്ന വൈറസ് ബാധ. ഇതുമൂലം അനേകായിരങ്ങൾ മരിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകൾ ഈ വൈറസ് ബാധ മൂലം മരണത്തെ അഭിമുഖീകരിക്കുകയാണ്. നമ്മുടെ രാജ്യവും ഈ മഹാമാരിയുടെ പിടിയിലാണ്. പ്രത്യേകിച്ച് നമ്മുടെ ഈ കൊച്ചു കേരളവും.

എന്നാൽ നാമോരോരുത്തരും കൊറോണ വൈറസ് അസുഖത്തെ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതു നമുക്ക് സാധിക്കുന്നത് ശുചിത്വ ത്തിലൂടെയാണ്. അതിൽ പ്രധാനം വ്യക്തിശുചിത്വം ആണ്. രോഗം ഉള്ളവരുമായി അടുത്തിടപെഴകാതെ അധികം ബാധിക്കുന്നത് അനിവാര്യമാണ്. ഇടയ്ക്കിടെ കൈകൾ സോപ്പോ, ഏതെങ്കിലും സാനിറ്റൈസർ ഉരുപയോഗിച്ചോ നല്ലപോലെ കഴുകി അണുവിമുക്തം ആക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മാസ്ക് ഉപയോഗിച്ചോ കൈകൾ കൊണ്ടോ മറക്കണം. അതുപോലെ നമ്മുടെ സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ പാലിക്കണം.

നാം ജാഗ്രതയോടെ ഇതിനെതിരെ പോരാടി ഈ പകർച്ചവ്യാധി യിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ബാധ്യസ്ഥരാണ്.

കൃഷ്ണപ്രിയ എസ്
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം