സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വൈറസ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1 രോഗ ലക്ഷണങ്ങൾ

വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനി, ജലദോഷം, തുമ്മൽ, ചുമാ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവ ഉണ്ടാകും.

2. എങ്ങനെ പകരുന്നു

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽലൂടെയും വൈറസുകൾ മറ്റുള്ളവരിലേക്ക് പകരുന്നു. ഇവ മരണകാരണമായേക്കാവുന്ന നിമോണിയ രോഗത്തിനും കാരണമായേക്കാം.

3. ചികിത്സ

കൃത്യമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേററ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പനിക്കും വേദനയ്ക്കുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.

4. വളർത്തുമൃഗങ്ങൾ

വളർത്തു മൃഗങ്ങളിൽ നിന്നും രോഗം പകരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും അവയെ സ്പർശിച്ച കൈകൾ സോപ്പിട്ട് നന്നായി കഴുകുക.

ക്രിസ്റ്റോ അജേഷ്
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം