സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പ്രവർത്തനങ്ങൾ
കൊറോണക്കാലത്തെ പ്രവർത്തനങ്ങൾ
കൊറോണാ കാരണം സ്കൂളിന് അവധി ആണെന്നും പരീക്ഷ ഇല്ല എന്നും അറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. കൊറോണ ഒരു അസുഖ മാണെന്ന് അറിയാമെങ്കിലും അത് എത്ര ഭയങ്കരം ആണെന്ന് അമ്മ പറഞ്ഞു തന്ന അപ്പോഴാണ് മനസ്സിലായത്. ടിവിയിൽ വാർത്ത കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. ഗോവിട് 19 എന്ന അസുഖം വരുത്തുന്ന വൈറസാണ് കൊറോണ എന്നും മനസ്സിലായി. കൊറോണ കാരണം കട ഇല്ലാത്തതുകൊണ്ട് അപ്പയും അമ്മയും ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് ഇരിക്കുന്നത് എനിക്ക് സന്തോഷമായിരുന്നു. ടിവി കണ്ടും കളിച്ചും ഒക്കെ സമയം പോയത് അറിഞ്ഞതേയില്ല. ഒരു സങ്കടം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. പുറത്തേക്കൊന്നും ഇറങ്ങാനും സ്വന്തക്കാരുടെ ഒന്നും വീട്ടിൽ പോകാൻ പറ്റുന്നില്ല എന്നത് മാത്രം. കൊറോണ കാരണം കൂടുതൽ പ്രാർത്ഥിക്കാൻ പറ്റി. ഓശാന ഞായറാഴ്ച ഓശാന എന്ന വാക്ക് ആയിരം തവണ എഴുതി കൊറോണ ക്ക് വേണ്ടി സമർപ്പിക്കാം എന്ന് അമ്മ പറഞ്ഞു. അങ്ങനെ ഞങ്ങൾ എല്ലാവരും രാവിലെ മുതൽ എഴുതാൻ തുടങ്ങി. കുറച്ച് എഴുതിക്കഴിഞ്ഞപ്പോൾ ബാക്കി പിന്നീട് എഴുതാം എന്ന് കരുതി അമ്മച്ചിയുടെ കൂടെ ഞങ്ങൾ കളിച്ചു നടന്നു. പിന്നീട് ഞങ്ങൾ രാത്രിയിലാണ് എഴുതാൻ തുടങ്ങിയത്. പതിനൊന്നര മണി വരെ ഞങ്ങൾ ഉറങ്ങാതിരുന്ന എഴുതി. അപ്പയും അമ്മയും 1000 തവണ എഴുതിയപ്പോൾ എനിക്ക് 500 വരെ മാത്രമേ എഴുതാൻ സാധിച്ചുള്ളൂ. എനിക്ക് സങ്കടമായി. അമ്മ പറഞ്ഞു, സാരമില്ല ഉറക്കം വന്നിട്ടും ഉറങ്ങാതിരുന്ന ഇത്രയും എഴുതിയില്ലേ അതുമതി. ഈശോയ്ക്ക് സന്തോഷമായി പോയി കിടന്നു ഉറങ്ങിക്കോ. എല്ലാദിവസവും അപ്പയും അമ്മയും ഞങ്ങളെല്ലാവരുംകൂടി മുറ്റത്തിറങ്ങി കുറച്ചുസമയം കളിക്കും. ഓരോ ദിവസവും വൈകിട്ട് കുറച്ചു നേരം വീതം ചെടി ചട്ടികൾ എല്ലാം വൃത്തിയാക്കിയും, പുതിയ ചെടികൾ നട്ടും, പച്ചക്കറികളെല്ലാം വളമിട്ട് ഒരുക്കിയും, മുറ്റവും ടെറസ്സും എല്ലാം വൃത്തിയാക്കിയും, അപ്പ യുടെയും അമ്മയുടെയും കൂടെ അവരെ സഹായിച്ചു. ടീച്ചർ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കാരണം അതിൽ ആക്ടിവിറ്റികൾ ചെയ്തും സമയം പോയതറിഞ്ഞില്ല. കൊറോണ കാലം തീർന്നു ലോകം മുഴുവൻ സന്തോഷത്തിൽ ആകുന്നതിന് വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം