സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കടുവ ചേട്ടന്റെ കട - കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കടുവ ചേട്ടന്റെ കട - കൊറോണ കാലത്ത്

ഒരിടത്ത് ഒരു കടുവ കട തുടങ്ങി.

അരിയും പയറും ബിസ്ക്കറ്റും എല്ലാം കിട്ടുന്ന ഒരു കട. രാവിലെ കട തുറന്ന ശേഷം കടുവ ചേട്ടൻ ഗുഹയിൽ പോകും. വൈകുന്നേരം കട അടയ്ക്കാൻ വരും. കടയിൽ നിന്നും എന്തു സാധനവും എടുക്കാം അതിൽ എഴുതിയിരിക്കുന്ന പണം വില നോക്കി പെട്ടിയിൽ ഇടാം കടുവ ചേട്ടന്റെ കടയിൽ എപ്പോഴും തിരക്കായിരിക്കും ആരും കടുവ ചേട്ടനെ പറ്റിച്ചിട്ടില്ല. വാങ്ങുന്ന സാധനത്തിന് വില കൃത്യമായി അവരെല്ലാവരും പെട്ടിയിൽ ഇടും.

ഒരാളുടെവിശ്വാസത്തെഇല്ലാതാക്കുന്നതിനും വലിയ തെറ്റ് വേറെയില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു അങ്ങനെ ആ കാട്ടിലെ ചങ്ങാതിമാരുടെ സത്യസന്ധത മറ്റു കാടുകളിൽ അറിഞ്ഞു അവരും അതുപോലെ ചെയ്തു.

മാളവിക സിബി
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ