സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്താണ് ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം. ശുചിത്വം ഉണ്ടെങ്കിൽ മാത്രം ആരോഗ്യം ഉണ്ടാവുകയുള്ളൂ. എന്താണ് ആരോഗ്യം? രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമാണ് വ്യക്തിശുചിത്വവും പരിസര ശുചീകരണവും. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം ശുചിത്വമില്ലായ്മ ആണ്. വ്യക്തി, വീട്, പരിസരം എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരനെയും ചുമതലയായി കരുതണം. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുമാണ്. അതിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശീലവും പരിസര ശുചീകരണവും.

ജുവാന ജോർജ്
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം