സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഈ ദിനവും കടന്നുപോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ദിനവും കടന്നുപോകും

ഇനി എത്രനാൾ പ്രാർത്ഥനയോടെ തുടരണം
ഞാൻ ഈ നാലു ചുവരുകൾക്കുള്ളിൽ പ്രതീക്ഷയോടെ
അറിയില്ല എന്ന്തിരികെ വരും നാമിന്നു
തേടുന്നു പോയ ദിനങ്ങൾ

തിരക്കൊഴിഞ്ഞ പാതയിൽ മൗനം മാത്രം
പിഞ്ചു കൈകോണിലായി കാത്തിരുന്നൊരു വിദ്യാലയവും
അതിജീവനം ഇനി അത്പ്രധാനം അത്
പുനർ സൃഷ്ടിക്കാം തകർന്നതൊക്കെ കരുതലോടെ

തിരികെ ഇല്ലാത്ത ഒരു ദിനവും കൂടി കൊഴിയുന്നു
ആദിത്യ കിരണങ്ങൾ നിഷ്പ്രഭം ആക്കുകയും

ഇപ്പോഴും അണയാത്ത പ്രകാശത്തിൽ
നേരിയനാളം എന്നോട്കാതിൽ മന്ത്രിക്കും
ഈ ദിനവും കടന്നുപോകും
 

അനന്യ ജോബി
3D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത