സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഇനിയും പഠിക്കാത്ത പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും പഠിക്കാത്ത പാഠങ്ങൾ

പാഠങ്ങളേറേ പഠിച്ചു നമ്മൾ
ഇനിയും പഠിക്കുവാനേറെ ബാക്കി
കാടുകൾ വെട്ടിത്തെളിച്ചു നമ്മൾ
വരൾച്ചയെന്തെന്ന് പഠിച്ചു നമ്മൾ
ആഗോളതാപനമെന്തെന്നറിയുവാൻ
മഹാപ്രളയങ്ങൾ വേണ്ടി വന്നു.
പ്ളാസ്റ്റിക് എന്നൊരു ഭീകരൻ നമ്മുടെ
മണ്ണിനെ വന്നു മലിനമാക്കി .
മാസ്മരമെന്നു കരുതിയ പ്ലാസ്റ്റിക്
മാരണമെന്നു തിരിച്ചറിഞ്ഞു.
നാടൻ വിഭവങ്ങൾ പാടേ മറന്നു നാം
ജീവിതശൈലീ രോഗിയാവാൻ .
നമ്മുടെ നാടിനെ വിട്ടുപറന്നു നാം
ജീവിതലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ.
സ്വപ്നങ്ങളെല്ലാം ഉടച്ചുവാർത്ത
ഇത്തിരിക്കുഞ്ഞനാം കൊറോണ വൈറസ്.
നാട്ടിൽ പടർന്നു പിടിക്കുന്ന നേരത്ത്,
വീട്ടിലിരുന്നോളൂ കൂട്ടുകാരെ.....
അല്ലെങ്കിൽ നമ്മൾക്ക് നഷ്ടം മാത്രം,
അല്ലെങ്കിൽ നമ്മൾക്ക് ദുഃഖം മാത്രം.
 

ശങ്കർ കെ സജീവ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത