സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ആരോഗ്യമാണ് ഏറ്റവും വലിയ ധനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമാണ് ഏറ്റവും വലിയ ധനം

ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് മാളു. മാളുവിന്റെ അമ്മയാണ് സുമതി. മാളു ദിവസവും രാവിലെ ആഹാരം കഴിക്കാൻ മടി കാണിക്കും. അങ്ങനിരിക്കെ ഒരു ദിവസം മാളു സ്കൂളിൽ പോകാൻ ഇറങ്ങി. എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതിയെന്ന അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കുറച്ച് പലഹാരം കഴിച്ചിട്ട് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ മാളുവിന്റെ ടീച്ചർ വിളിച്ചിട്ട് അവൾക്കു വയറുവേദന ആണെന്ന് പറഞ്ഞു. അമ്മ അവളെ കൂട്ടി ഡോക്ടറിനെ കാണാൻ പോയി. ഒരുപാട് പലഹാരങ്ങൾ കഴിച്ചതാണ് കാരണം എന്നുപറഞ്ഞു. അതുകേട്ട മാളു വിഷമത്തോടെ ചോദിച്ചു. മറ്റു കുട്ടികളും കഴിക്കുന്നുണ്ടല്ലോ. അതുകേട്ട ഡോക്ടർ പറഞ്ഞു ഓരോ കുട്ടികൾക്കും അവരുടെ ശരീരത്തിന്റെ രോഗപ്രീതിരോധശക്തിക്ക് അനുസരിച്ചായിരിക്കും അസുഖം ഉണ്ടാവുക.

നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾ ഇതുപോലെ ഹോട്ടൽ ഫക്ഷണവും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കാറുണ്ട്. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ നിർമ്മിക്കുന്ന ഇത്തരം ആഹാരസാധനങ്ങൾ നമ്മുടെ രോഗപ്രതിരോദ ശക്തി ഇല്ലാതാക്കുന്നു. അത് നമ്മെ പെട്ടന്ന് രോഗിയാക്കുന്നു. അതുകൊണ്ട് നമ്മൾ കഴിവതും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുക. വീട്ടിലുണ്ടാക്കുന്ന ആഹാരം ശീലമാക്കുക. വീട്ടിൽ ഒരു പച്ചക്കറിതോട്ടം നട്ടുവളർത്തുക. ആരോഗ്യമാണ് ഏറ്റവും വലിയ ധനം. ഡോക്ടറുടെ മറുപടി കേട്ടപ്പോൾ രണ്ടുപേർക്കും സന്തോഷമായി. ഡോക്ടർക്ക് നന്ദി പറഞ്ഞു രണ്ടുപേരും വീട്ടിലേക്ക് പോയി

റോഷൻ ബിനോയ്
4 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ