സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മാന്യസദസ്സിനു വന്ദനം

പ്രിയപ്പെട്ടവരെ,

കുട്ടികളായ നാം ഒാരോരുത്തരും ശുചിത്വം പാലിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ സുന്ദരമായ ജീവിതം സാധിക്കുകയുള്ലൂ. നമ്മൾ ചെറുപ്പം മുതൽക്കേ `അ'എന്ന അക്ഷരം അഭ്യസിച്ച് അമ്മ എന്നു പറയുമ്പോൾ ശുചിത്വം എന്ന മൂന്നക്ഷരം മനസ്സിൽ പതിയേണ്ടതാണ്. നല്ലൊരു പുതുതലമുറ വളർന്നുവരണമെങ്കിൽ ശുചിത്വം എന്നും മനസ്സിൽ ഉണ്ടാകേണ്ടതാണ്. നാം ഓരോരുത്തരും നമ്മുടെ ഭവനങ്ങളിലും നമ്മുടെ സമൂഹത്തിലും നമ്മുടെ ശാരീരികകാര്യത്തിലും ശുചിത്വം പാാലിക്കേണ്ടതാണ്.

വളർന്നുവരുന്ന പുതുതലമുറയിൽ അൻപതുശതമാനം ജനങ്ങൾക്ക് മാത്രമേ ശുചിത്വം പാലിച്ച് സുന്ദരജീവിതം നയിക്കുന്നുള്ളൂ. എന്നാൽ ബാക്കി അൻപത് ശതമാനം ജനങ്ങളും വൃത്തിഹീനമായ ജീവിതം നയിച്ച് റോഡരികൽ വൃത്തിഹീനമായ കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നു. അവരുടെ ജീവിതം ഇപ്പോളും ദുരിതമായി തീർന്നിട്ടേയുള്ളൂ. ശുചിത്വത്തിനു ഏതുമാറാരോഗത്തെയും പിചിച്ചടുക്കാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് രാജ്യത്ത് പടർന്നുകയറി മനുഷ്യനെ കൊന്നുകൊണ്ടിരിക്കുന്ന കോവിഡ്-19. വൃത്തിയായി കൈകൾ കഴുകി മാത്രമേ കോവിഡിനെപ്രതിരോധിക്കാൻ സാധിക്കുന്നുള്ളൂ. വളർന്നുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രത്തിനുപോലും കോവിഡിനെ പിടിച്ചുനിർത്താൻ സാധിച്ചിട്ടില്ല. കൊറോണയെ തകർക്കാൻ ശുചിത്വത്തിനു മാത്രമേ സാതിക്കുകയുള്ളൂ. ശുചിത്വമുള്ള ജീവിതം നയിച്ച് സുന്ദരമായ ലോകം കെട്ടിപ്പടുക്കാം.

ജയ് ഹിന്ദ്.

നിയ അബ്രാഹം
8 E സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം