സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ലോകം നേരിടുന്ന പ്രധാനമായൊരു വെല്ലുവിളിയാണ് പരിസ്ഥിതിപ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ ദൈനംദിനം വർധിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ വസിക്കുന്ന ചുറ്റുപാടിനെ തന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻവേണ്ടി നശിപ്പിക്കുമ്പോൾ പ്രകൃതിയിലെ മറ്റനേകം ജീവജാലങ്ങളുടെ ജീവിതസ്വാതന്ത്ര്യത്തെയാണ് നാം നശിപിക്കുന്നത് എന്ന സത്യം ആരും ഓർക്കുന്നില്ല. പ്രകൃതിയിലെ ഓരോ വൈഭവങ്ങളും നമ്മെ വീണ്ടും വീണ്ടും നന്മയുടെ പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. ഓരോ വൃക്ഷങ്ങളും അവ വ‍ർഷം തോറും കായ്കനികൾ നൽകുന്നു. അവയുടെ മാലിന്യം വീണ്ടും ഉപയോഗപ്രദമാംവിധം സജ്ജമാക്കുന്നു. നാം ഇവ നശിപ്പിക്കുന്നുവെങ്കിൽ പോലും ഇവ വീണ്ടും തന്റെ ധർമ്മം സ്നേഹത്തതോടെ ചെയ്യുന്ന ഈ പാഠം മനസ്സിലാക്കാതെ നാം അവയ്ക്കു നേരെ മഴു ഉയർത്തുന്നു. അങ്ങനെ മനുഷ്യവംശം പ്രകൃതിക്കു തന്നെ കാലനായി മാറിയിരിക്കുന്നു.

സമകാലികലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങളാണ് അന്തരീക്ഷമലിനീകരണം, വനനശീകരണം, ആഗോളതാപനം, ഓസോൺ പാളിയുടെ ക്ഷതം എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങളുടെയെല്ലാം സൃഷ്ടിതാക്കൾ ക്രൂന്മാരാകുന്ന മനുഷ്യർ തന്നെ.വയലുകൾ നികത്തി ഗൃഹനിർമാണത്തിനും വാണിജ്യാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തു ത്തുന്ന പ്രവണത വർധിച്ചുകൊണ്ടിരിക്കുന്നു. കൃഷിഭൂമിയുടെ ശോഷണം മനുഷ്യരുടെ ഭക്ഷ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയുയർത്തുന്നു. മലിനമായവായു, ജലം, ഭൂമിയുമെല്ലാം ആരോഗ്യത്തിന് ഭീതികരമാകും വിധമുള്ള പല രോഗങ്ങളും പടർത്തുന്നു. ഇവ ഭക്ഷ്യോത്പാദനത്തെയും ബാധിക്കും. മലിനമായ വായു ശ്വസനം വഴി ആസ്തമ, ജനനവൈകല്യം എന്നീ രോഗങ്ങളും മലിനമായ ജലം വഴി ആസിഡ് മഴ, പായൻ ശോഷണം, ആൻഗകളുടെയും ജലജന്യജീവികളുടെയും വളർച്ചയും ത്വരിഗതപ്പെടുത്തും. സമുദ്രജലപോഷണം, ഭൂഗർഭജല മലിനീകരണം, അമിതപോഷണം എന്നിവയും ഉയരുന്നു. വനങ്ങൾ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതിന്റെ ഫലമായി ചൂട് അധികരിക്കുകയും സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ പ്രേഷണത്തെ തടയുന്ന ഓസോൺ പാളിയിൽ ക്ഷതം വരികയും തത്ഫലമായി ക്യാൻസർ പോലത്തെ മാരകരോഗങ്ങൾ പിടിപ്പെടുകയും ചെയ്യും. ഇവ പ്രതിരോധ ശേഷിയെ തളർത്തുകയും ചെയ്യുന്നു. മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകൾമൂലം താപനില ഗണ്യമായി കൂടുകയും co2 , co എന്നിവ ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യും. ഇതും ആരോഗ്യമേഖലയെ ബാധിക്കും. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുകയും സയനൈഡ് പോലത്തെ മാരക വിഷപദാ‍ർഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനവുമെല്ലാം മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയുയ‍ർത്തുന്നവയാണ്. ജലമലിനീകരണവും തൻമൂലം ജലജന്യജിവികളുടെ വംശനാശത്തിനും കാരണമാകും. സവിശേഷമാകുന്ന ജലജീവികൾ ചത്തുപോന്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതുമെല്ലാം നാം കാണുന്നുണ്ട്. ഇവയെല്ലാം പരിസ്ഥിതി പ്രശ്നങ്ങൾ മൂലമാണ്. ഇലക്ട്രോണിക് വസ്തുക്കളുടെ ഉപയോഗശേഷമുള്ള വലിച്ചെറിയലും ഇതിനുള്ള പ്രധാന കാരണം തന്നെ.

ദിനം പ്രതി വർധിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കു ഫലമായാണ് ഇന്നു നാം അനുഭവിക്കുന്ന കാലാവസ്ഥാ വ്യത്യാനം. വെള്ളപ്പൊക്കം, ഉരുൾപോട്ടൽ, ഭൂകമ്പം എന്നിവയെല്ലാം വർധിക്കുന്നതും അമ്ലമഴ, ആവാസ വ്യവസ്ഥയുടെ തകർച്ച എന്നിവയുംമെല്ലാം നമ്മെവളരെയധികം ഭയാനകരമാക്കുന്നുവെങ്കിലും പരിസ്ഥിതിയുടെ നാശത്തിനെ തടയുന്ന പ്രവർത്തനങ്ങൾ് വളരെ ഖേദകരവുമായ കാര്യവുമാണ്. നമ്മുടെ പൂർവ്വികർ നമുക്കായി കാത്തു നൽകിയ പ്രകൃതിയെ അടുത്ത തലമുറയുടേതുകൂടിയാണെന്ന് മനസ്സിലാക്കി പ്രകൃതി സംരക്ഷിച്ച് കൊണ്ട് പരിസ്ഥിതി പ്രശ്നങ്ങളെ തടയാൻ സാധിക്കും.

ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിന് അഭിമാനിക്കാനുള്ള സവിശേഷതകൾ ഏറെയാണ്. ശുചിത്വം, ആരോഗ്യം, സാക്ഷരത എന്നീ മേഖലയിലെല്ലാം മുൻനിരയിൽ കേരളം തലയുയർത്തി നിൽക്കുന്നുവെങ്കിലും , പരിസ്ഥിതിയിൽ നന്നേ പിറകിലുമാണ്. സ്വന്തം വീടീന്റെ അകത്തടം മേനികൂട്ടി സ്വാർത്ഥയുടെ പര്യായമായി കഴിയുന്ന മലയാളികളുടെ പ്രവർത്തനങ്ങളാണ് പരിസ്ഥിതി പ്രശ്നങ്ങൾ വർധിക്കുവാനുള്ള പ്രധാന കാരണം.നാം വസിക്കുന്ന ചുറ്റുപാടിനെ നാം വളരെയധികം ശ്രദ്ദയോടെ കാണണം. “മാതാഭൂമി പുത്രോഗം പൃഥിവാ" (ഭൂമി അമ്മയും ഞാൻ മകനും) അമ്മയും മകനുമെന്നപോലെ നാമും പ്രകൃതിയും തമ്മിലുള്ള ബന്ധം വളരെ അബേദ്ധ്യമാണ്.

പാടംനികത്തിയാലും കുന്നിടിച്ചാലും , മണൽവാരി പുഴ നശിച്ചാലും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന ചിന്ത മായ്ച്ചുകളഞ്ഞ് മണ്ണിൽ ജനിച്ചവർ മണ്ണിനെ പൊന്നണിയിക്കുന്നവരായി മാറണം. പരിസ്ഥിതിപ്രശ്നമാണെന്ന് മനസ്സിലാക്കി ഐക്യധാർട്യത്തോടെ പ്രവർത്തിക്കണം. കഴിഞ്ഞ 2 വർഷമായി നമ്മെ നെടുക്കിയ പ്രളയത്തെ അതിജീവിച്ച് ലോകത്തിന് മാതൃകയായി മാറിയ കേരളത്തിന് ഒത്തുപിടിച്ചാൽ ഇതൊന്നും വിദൂരമല്ല. പരിസ്ഥിതിയും നമ്മളും തമ്മിലുള്ള ബന്ധവും പരിസ്ഥിതി പ്രശ്നങ്ങളെ തടയുവാനും വേണ്ടിയാണ് 1974 മുതൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

സുവൈബ അസ്‍ലാമി
10 C സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം