സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ

നമ്മുടെ ആരോഗ്യ നില തീരുമാനിക്കുന്നതിൽ പരിസ്ഥിതിശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പ്രധാന പങ്കുവഹിക്കുന്നു. സാമൂഹിക ശുചിത്വത്തിന് സമീപകാലത്തു പ്രാധാന്യമേറെയാണ്.നമ്മുടെനിത്യ ജീവിതത്തിന് പരിസ്ഥിതി സംരക്ഷണം കൂടിയേ തീരൂ. എന്നാൽ ഭൂമിയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇതിനു കാരണക്കാർ ഭൂമിയിൽ വസിക്കുന്ന മനുഷ്യർ തന്നെയാണ്. വീടുകളും ജോലിസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ശ്രദ്ധയുണ്ടായിരിക്കണം. ഇത് രോഗാണു വിമുക്തമാക്കാൻ സഹായിക്കുന്നു. മാലിന്യ മുക്ത വീടും പരിസരവും മാനവരാശിയുടെ ആവശ്യമാണ്‌. നമ്മുടെ വീട്ടിൽ നിന്നും പുറത്തു പോകുന്ന മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇത്  കൊതുകു ജന്യ രോഗങ്ങൾ പടരാൻ ഇടയാക്കുന്നു. പ്ലാസ്റ്റിക് മാലിന്യമാണ് വേറൊരു ഭീഷണിയായി ഉള്ളത്. അവ കുറേക്കാലം ഭൂമിയിൽ നശിക്കാതെയിരിക്കുന്നു. ഇത് മണ്ണിനും മനുഷ്യനും വെല്ലുവിളിയാണ്. അവ വലിച്ചെറിയാതെ പ‍ുനഃചംക്രമണ പ്ലാന്റുകളിലേക്ക് കൊടുക്കുക. ഇങ്ങനെ പരിസ്ഥിതിയെ ഒരളവുവരെ രക്ഷിക്കാം.  ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യേണ്ട ഒരു കാര്യമാണ് ശുചിത്വം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ശുചിത്വം എന്നത് ആരോഗ്യം നിലനിർത്തുകയും രോഗാണുക്കൾ പടരുന്നതിനെ   തടയാൻ സഹായിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. വ്യക്തി  ശുചിത്വം പാലിക്കുക എന്നതിന്  ഇന്നത്തെ കാലത്ത് ഏറെ  പ്രാധാന്യമുണ്ട്. ഇന്ന് നമ്മളെല്ലാവരും കൊറോണ ഭീതിയിലാണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആൾക്കാർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. ഇതു പടരാതിരിക്കാൻ നാം ശുചിത്വം പാലിച്ചേ മതിയാവൂ. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക, മാസ്ക് ഉപയോഗിക്കുക എന്നിവയിലൂടെ കൊറോണ വൈറസിനെ നമുക്ക് അകറ്റാൻ സാധിക്കും.  മനുഷ്യന്റെ  ദൈനം ദിന പ്രവർത്തനങ്ങൾ നിരന്തരം പരിസ്ഥിതി യുടെ ഗുണനിലവാരത്തെയാണ് ബാധിക്കുന്നത്. ഇത് ഭൂമിയുടെ അതിജീവനം നഷ്ടപ്പെടുന്നതിനു കാരണമാകുന്നു. പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നവയിൽ പ്രധാനപ്പെട്ടവ  മലിനീകരണം : വായു, ജലം, മണ്ണ് തുടങ്ങിയവയെല്ലാം നാം വിഷലിപ്തമാക്കിയിരിക്കുന്നു. നമുക്കറിയാം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചു  വരികയാണ്.ഇവ മണ്ണിനെയും വെള്ളത്തെയും വായുവിനെയും  അശുദ്ധമാക്കുന്നു.  ഹരിതഗൃഹ വാതകങ്ങൾ :ഭൂമിയുടെ ഉപരിതലത്തിലെ താപനില വർദ്ധനവിന് കാരണമാകുന്ന വാതകങ്ങളാണിവ. ഇവ വായു മലിനീകരണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വാഹനങ്ങളും ഫാക്ടറികളും ഉല്പാദിപ്പിക്കുന്ന മലിനീകരണം ഭൂമിയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു.  കാലാവസ്ഥ വ്യതിയാനം :പാരിസ്ഥിതിക പ്രശ്നം കാരണം കാലാവസ്ഥ അതിവേഗമാറിക്കൊണ്ടിരിക്കുന്നു. കൂടാതെ പ്രകൃതി ദുരന്ത ങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. മിക്കവാറും എല്ലാ വർഷവും പ്രതിഫലിക്കുന്ന വരൾച്ച, പ്രളയം, ഭൂകമ്പം, ഉരുൾപൊട്ടൽ തുടങ്ങി നിരവധി ദുരന്തങ്ങളും വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ഇതിനൊക്കെ കാരണം മനുഷ്യനും  അവ ന്റെ അത്യാഗ്രഹവുമാണ് .  കേവലം ഒരു കൈകഴുകലി ലൂടെ നമുക്ക് കൊറോണ വൈറസിനെ തുരത്താമെങ്കിൽ, ശുചിത്വം എപ്പോഴും പരിപാലിക്കുകയാണെങ്കിൽ മെച്ചപ്പെട്ട ആരോഗ്യം നമുക്ക് സ്വന്തമാക്കാം.

ഫാത്തിമ ഫിസ.ഇ.കെ.പി
10 സി സി.എച്ച്.എം.കെ.എസ്.ജി. എച്ച് .എസ് .എസ് , മാട്ട‍ൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം