സി. യു. പി. എസ്. പുലാപ്പറ്റ/അക്ഷരവൃക്ഷം/ വേലി തന്നെ വിളവ് തിന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
വേലി തന്നെ വിളവ് തിന്നാൽ

പണ്ട് പണ്ട് ഇവിടെ ഒരു ഭൂമിയുണ്ടായിരുന്നു. അധികം അസുഖങ്ങൾ ഇല്ലാത്ത ഭൂമി. മനുഷ്യർ വളരെ സന്തോഷവും സമാധാനത്തിലും ജീവിച്ചിരുന്ന കാലം. പച്ചക്കറികളിൽ ചാണകവും , ചാരവും വളമായി ഉപയോഗിച്ചിരുന്നു. മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്തിരുന്നു. പെട്ടെന്ന് മനുഷ്യരുടെ ബുദ്ധിയിൽ പണത്തിനുള്ള ആർത്തി നിറഞ്ഞു. അവർ പച്ചക്കറികളും പഴങ്ങളും കേടു വരാതിരിക്കാൻ കീടനാശിനികൾ ഉപയോഗിച്ചു. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ പൊട്ടാതിരിക്കാൻ അലുമിനിയം ഉപയോഗിച്ചു. പ്ലാസ്റ്റിക്കും മനുഷ്യൻ കണ്ടുപിടിച്ചു.

ഇതൊന്നും ഭൂമിയിൽ നിന്ന് നശിച്ചുപോയില്ല.അത് ഇവിടെ കിടന്നു. ഭൂമിക്കു ദേഷ്യം വന്നു.ഭൂമി തന്റെ ശക്തി ഉപയോഗിച്ച് പ്രളയം കൊണ്ടുവന്നു. കാൻസർ,നിപ്പ,കൊറോണ തുടങ്ങി പലരോഗങ്ങളും മനുഷ്യനെ ബാധിച്ചു.എന്നിട്ടും മനുഷ്യന്റെ ആർത്തി തീർന്നില്ല. തുടർന്ന് ഇതേ രീതിലിൽ പോവുകയാണെങ്കിൽ നമുക്കൊന്നും അധികം ആയുസ്സുണ്ടാവില്ല. അതുകൊണ്ടു എല്ലാവരും പ്രകൃതിയെ സ്നേഹം കൊണ്ട് പൊതിയണം, സ്നേഹിച്ചു ജീവിക്കണം.

നിശാൽ സി എൻ
2 A സി യു പി സ്കൂൾ പുലാപ്പറ്റ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ