സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കോവിഡ് - 19 (കൊറോണ വൈറസ് )

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 (കൊറോണ വൈറസ് )


ചൈനയിലെ വുഹാൻഎന്ന നഗരത്തിലെ ഒരു മാർക്കറ്റിൽ നിന്നാണ് കോവിഡ്19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ചൈനയിലെ ഒരുപാട് പേരുടെ ജീവൻ എടുത്തതോടെ ഈ വൈറസ് ഉത്തരകൊറിയ, റഷ്യ എന്നീ രാജ്യങ്ങൾ ഒഴികെയുള്ള മറ്റ് ലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇപ്പോഴും ഈ വൈറസ് വൻതോതിൽ മനുഷ്യജീവൻ അപഹരിച്ച് കൊണ്ടിരിക്കുകയാണ്.


മനുഷ്യരും പക്ഷികളുംഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണവൈറസുകൾ .ഇവ സാധാരണ പനി മുതൽ കോവിഡ് 19 എന്നിവ വരെയുണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. ശ്വസന നാളിയെ ആണ് ഇവ ബാധിക്കുന്നത്. 1937-ൽ പക്ഷികളിലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. ജലദോഷം, ചുമ, തൊണ്ടവേദന ,ന്യൂമോണിയ എന്നിവയണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും, ചെറിയ കുട്ടികളിലുമാണ് വൈറസ് പിടിമുറുക്കുന്നത്.ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.


കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും .ഈ 14 ദിവസമാണ് ഇൻകുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത് .ശരീര സ്രവങ്ങളിൽ നിന്നും ആണ് ഈരോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുംവായിൽനിന്ന് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മൂടാതിരിക്കുമ്പോൾ വൈറസുകൾ അന്തരീക്ഷത്തിൽ പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാനിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴും ,അയാൾക്ക് ഹസ്തദാനം നൽകുകയും ചെയ്യുമ്പോൾ രോഗം മറ്റൊരാളിലേക്കു പകരാം. വൈറസ് ബാധിച്ച് ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യമുണ്ടാകും.


കൊറോണാ വൈറസിനെ കൃത്യമായ ചികിത്സ ഇല്ല .ഈ വൈറസിന് പ്രതിരോധ വാക്സിൻ ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ്ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതുപോലെ ലക്ഷണങ്ങൾ അനുസരിച്ച് ഉള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുള്ള മരുന്നുകളാണ് നൽകുന്നത് .രോഗിക്ക് വിശ്രമം അത്യാവശ്യമാണ്.


കൊറോണാ വൈറസിനെ കൃത്യമായി നശിപ്പിച്ചില്ലെങ്കിൽ വൈറസ് വ്യാപനത്തിന് കാരണമാവും. ഗ്ലാസ്, ലോഹം, പ്ലാസ്റ്റിക് എന്നിവയിൽ രണ്ടു മണിക്കൂർ മുതൽ ഒമ്പത് ദിവസം വരെ ജീവിക്കാൻ വൈറസിനെ ആവും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചൂട് കുറഞ്ഞ അന്തരീക്ഷം ആണെങ്കിൽ ഇത് 28 ദിവസം വരെയാവാം. സെറ്റനയിൽലെസ്' സ്റ്റീൽ, പ്ലാസ്റ്റിക് എന്നിവയിൽ രണ്ടു മുതൽ മൂന്നു ദിവസം വരെയും, കാർബോർഡിൽ 24 മണിക്കൂറും,ചെസ്സ് പോലുള്ളവയിൽ നാല് മണിക്കൂറും ,അന്തരീക്ഷത്തിൽ മൂന്നുമണിക്കൂർ വരെയുമാണ് വൈറസിന്റെ ആയുസ്സ്.


കേരളത്തിൽ ആദ്യമായി കോ വിഡ് സ്ഥിരീകരിച്ചത് പത്തനംതിട്ടയിലെ അഞ്ച് പേർക്കാണ് .ഇറ്റലിയിൽനിന്നും എത്തിയവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്ക് പിടിപെട്ടത്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ്മരണം ആദ്യം റിപ്പോർട്ട് ചെയ്തത് ബഹ്റൈനിലാണ്. കോവിഡിനെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30ന് സ്ഥിരീകരിച്ചു. 2020 മാർച്ച് 22 ലെ കണക്കനുസരിച്ച് 67 വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്പത്തി ഒമ്പതിനായിരത്തിലധികം ആളുകൾ നിരീക്ഷണത്തിലാണ്. ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുക എളുപ്പമല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.


ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിൻറെ പ്രഭവകേന്ദ്രം ആയിരുന്നു. കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികൾ ആണ്. പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗബാധിതരായ മൂവായിരത്തിലധികം പേരെ നിരീക്ഷണ വിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവായ മൂന്ന് വ്യക്തികൾ പിന്നീട് ആശുപത്രി പരിചരണത്തെ തുടർന്ന് അണുബാധയിൽ നിന്നും രക്ഷ നേടി. കൂടുതൽ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ നാല് ദിവസത്തിന് ശേഷം സംസ്ഥാന ദുരന്തമുന്നറിയിപ്പ് പിൻവലിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വൈദ്യശാസ്ത്രം പഠിക്കാൻ ചൈന ഒരു പ്രധാന രാജ്യം ആയതിനാൽ കൊറോണ വൈറസ് മൂലമുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നപ്പോൾ നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ കുടുങ്ങി .ചൈനയിലെ വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ ചിലരെ ഒഴിപ്പിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചു.കൊച്ചി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡുകളിൽ നിരീക്ഷണത്തിൽ ആക്കി .അതിലൂടെ അവരെയൊന്നും രോഗം ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി.


മാർച്ച് 9 ലെ കണക്കനുസരിച്ച് നാലായിരത്തിൽ അധികം ആളുകൾ കേരളത്തിൽ വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലാണ്. മാർച്ച് നാലുവരെ 215 ആരോഗ്യപരിപാലന പ്രവർത്തകരെ കേരളത്തിലുടനീളം വിന്യസിക്കുകയും ,364 6 ടെലി കൗൺസിലിംഗ് ദാതാക്കളെ രോഗബാധിതർ ആണെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങൾക്ക് മനശാസ്ത്രപരമായ സഹായം നൽകുന്നതിനായി നിയോഗിക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധയുടെ ഭീഷണി ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് പ്രതിവർഷം നടക്കുന്ന ആറ്റുകാൽ പൊങ്കാല യുമായി മുന്നോട്ടു പോകാൻ കേരള സർക്കാർ തീരുമാനിച്ചു. സാധിക്കുന്നവർ പൊങ്കാലയിൽ നിന്നു വിട്ടുനിൽക്കണമെന്നും രോഗം പകരുന്നതിനെതിരെ മുൻകരുതലുകൾ എടുക്കണമെന്നും സാധ്യമെങ്കിൽ സ്വന്തം പരിസരത്തിൽ പൊങ്കാല ഇടണം എന്നുംവിദേശികൾ പങ്കെടുക്കരുതെന്നുംസർക്കാർ വാർത്താക്കുറിപ്പ് ഇറക്കി.കേരളത്തിൽ കൊറോണാ വൈറസ് പടരുന്നതിന്റെ അവസ്ഥയെക്കുറിച്ചും മുൻകരുതലുകളെ കുറിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി കേരള സർക്കാർ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. മാർച്ച് 10 കേരള സർക്കാർ സംസ്ഥാനം ഒട്ടാകെയുള്ള ജയിലുകളിൽ പ്രത്യേക വാർഡുകൾ ഒരുക്കി .തീർത്ഥാടനം ,വിവാഹാഘോഷങ്ങൾ ,സിനിമാ തീയേറ്ററുകൾ, സ്കൂളുകൾ തുടങ്ങിയ വലിയ പങ്കെടുക്കുകലുകൾ നടത്തരുതെന്നും ,സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു .സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, എട്ടാംതരം മുതലുള്ള വിദ്യാർഥികൾക്ക് പരീക്ഷകൾ മുടക്കം കൂടാതെ നടത്താൻ സർക്കാർ അറിയിച്ചു.


കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിൽനിന്ന് മടങ്ങുന്നവർക്ക് 28 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കുന്ന ഏക സംസ്ഥാനം കേരളമാണ് .അതേസമയം ഇന്ത്യയുടെ ദേശീയ മാർഗ്ഗ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുന്നു. വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിക്കപ്പെടുന്നവർ 28 ദിവസ കാലയളവിൽ അവരുടെ വീടുകളിൽ തന്നെ തുടരാനും വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആരോഗ്യസംരക്ഷണം അധികൃതരെ ഉടൻതന്നെ ബന്ധപ്പെടാനും നിർദ്ദേശിക്കുന്നു.


ഇന്ത്യയിൽ കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30ന് കേരളത്തിൽ ആയിരുന്നു. ഇത് ചൈനയിൽ നിന്നാണ് ഉൽഭവിച്ചത് 2020 മാർച്ച് 22 ലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്ന്റെയും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെയും കണക്കുകൾ പ്രകാരം മൊത്തം 341 കേസുകളും ഏഴ് മരണങ്ങളും സ്ഥിരീകരിച്ചു.ഇന്ത്യയിൽ കൊറോണ വൈറസ് അണുബാധ നിരക്ക് 1.7 ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.ഇത് വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം.ചൈനയിൽ മാത്രമല്ല അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണസംഖ്യ ഏറുകയാണ് മാത്രമല്ല ഇതിനോടകം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ് .160 ലധികം രാജ്യങ്ങളിൽ ഈ രോഗം പടർന്നു.


കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് കർശന നടപടികൾ വേണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രഖ്യാപിച്ചു.മന്ത്രിസഭായോഗത്തെെ തുടർന്ന് പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങൾ ഇവയാണ്_


1)സിബിഎസ്ഇ ഐസിഎസ്ഇ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2020 മാർച്ച് 11 മുതൽ 31വരെ പഠന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചു.


2)നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ മാർച്ച് മാസം പൂർണമായും അടച്ചിടാൻ തീരുമാനിച്ചു.


3)രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കണം .


4)ശബരിമലയിൽ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം എന്നാൽ ദർശനത്തിന് ഈ ഘട്ടത്തിൽ ആളുകൾ പോകാതിരിക്കണം.


5)ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകളായി മാത്രം നടത്തണം.


6)എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി വെക്കാൻ തീരുമാനിച്ചു .


7)സിനിമാ തീയേറ്ററുകൾ അടച്ചിടണം.


8)വിവാഹംമാറ്റിവെക്കാൻ സാധിച്ചില്ലെങ്കിൽ വലിയ ആളുകൾ കൂടാത്തതരത്തിൽ മാത്രം നടത്തണം.


9)സ്കൂളുകളിൽ വാർഷികങ്ങൾ കലാപരിപാടികൾ എന്നിവ ഒഴിവാക്കണം .


10)മദ്രസകൾ, അംഗൻവാടികൾ,ട്യൂട്ടോറിയൽ തുടങ്ങിയ മാർച്ച് 31വരെ അടച്ചിടണം.


മാർച്ച് എട്ടിന് കേരളത്തിൽനിന്ന് പുതിയ അഞ്ച് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനും ആണ് കൊറോണ ബാധ ഉണ്ടായിരുന്നത് .കുടുംബവുമായി ബന്ധം പുലർത്തിയ രണ്ടുപേർ കൂടി രോഗബാധിതർ ആണെന്ന് പരിശോധനയിൽ തെളിഞ്ഞു .തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കി. കേരളത്തിൽ ചെലവഴിച്ച് ഒരാഴ്ചയ്ക്കിടെ കുടുംബം ആരോഗ്യ പരിശോധനയിൽ നിന്ന് രക്ഷപ്പെടുകയും മറ്റ് നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു ഇതിനെ തുടർന്ന് സർക്കാർ ഹൈ അലർട്ട് പ്രഖ്യാപിച്ചു.


ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്നുവയസ്സുള്ള മറ്റൊരു കുട്ടിയെ മാർച്ച് ഒമ്പതിന് പരിശോധനയിൽ പോസിറ്റീവായി കണ്ടെത്തി രോഗം പോസിറ്റീവായി കണ്ടെത്തിയവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി കൊറോണാ വൈറസിനെ ഒറ്റക്കെട്ടായി നേരിടാം എന്ന ഉദ്ദേശത്തിൽ 2020 മാർച്ച് 22ന് ഇന്ത്യയൊട്ടാകെ ജനത കർഫ്യു പ്രഖ്യാപിച്ചു . ഇത് വളരെ വിജയകരമായിരുന്നു.


കൊറോണ വൈറസ് കേസുകൾ സംസ്ഥാനത്ത് നിന്ന് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഫെബ്രുവരി 4 മുതൽ 8 വരെയും 2020 മാർച്ച് എട്ടു മുതൽ കേരള സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു.സംസ്ഥാനത്ത് 21 പ്രധാന ആശുപത്രികളിൽ 40 കിടക്കകളുള്ള ഐസൊലേഷൻ വാർഡിൽ സ്ഥാപിക്കുകയും എല്ലാ ജില്ലകളിലും ഒരു ഹെൽപ്പ് ലൈൻ സജീവമാക്കുകയും ചെയ്തു.


ചൈനയിലെ വുഹാൻ നിന്നും ഉൽഭവം തുടങ്ങിയ കൊറോണ വൈറസ് ബാധ മൂലം ഏതാണ്ട് ലോക മരണസംഖ്യ ഒരു ലക്ഷത്തോടടുക്കുന്നു .വികസിത രാജ്യങ്ങൾ വരെ ഇനി എന്ത് ? എന്ന ചോദ്യത്തിലേക്ക് വഴിമാറുമ്പോൾ ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തിൽ നിന്നുള്ള മുക്തി രോഗം വരാതെ സൂക്ഷിക്കുക എന്നതാണ്.ഇതിനായി കേരള സർക്കാർ മുന്നോട്ട് വച്ച ഒരു ക്യാമ്പയിൻ ആണ് "Break The Chain".ഇതിലൂടെ ലക്ഷ്യമിടുന്നത് വൈറസ് വ്യാപനത്തിന് ഉള്ള മാർഗങ്ങൾ ഉന്മൂലനം ചെയ്യുക എന്നതാണ് പ്രസ്തുത ക്യാമ്പയിനിനു വലിയ ജനകീയ പിന്തുണയാണ് ലഭിച്ചത് അതിന്റെ ഭാഗമായി കേരളത്തിലുടനീളം ജനങ്ങളെ ബോധവൽക്കരിക്കുകയും ഇടയ്ക്കിടെ കൈ കഴുകാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.


കുറഞ്ഞ പ്രതിരോധശേഷി ഈ വൈറസ് ബാധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം .ആയതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാർഗ്ഗം .അതുകൊണ്ടുതന്നെ നമുക്ക് എല്ലാവർക്കും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് കൊറോണ എന്ന ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റാം.അതിനായി നമുക്കെല്ലാവർക്കും ജാതിമതഭേദമില്ലാതെ ഒറ്റക്കെട്ടായി ഒരുമിച്ചു നിൽക്കാം.

ഫാത്തിമ റിസ്വാന
6.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം