സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/സ്വപ്നക്കൂട്
സ്വപ്നക്കൂട്
സ്വപ്നക്കൂട് ഒരു ദിവസം രാവിലെ ഞാൻ വീട്ടുമുറ്റത്തേക്കു ഇറങ്ങിയപ്പോൾ കൂട്ടിൽ കഴിയുന്ന ഒരു പക്ഷിയെ ഞാൻ കണ്ടു. അപ്പോൾ ഞാനോർത്തു ആ പക്ഷിയുടെ അതേ അവസ്ഥ തന്നെയാണ് എനിക്കിപ്പോൾ.അപ്പോഴാണ് ഞാനാലോചിച്ചത് ഒരു പക്ഷിയെ കൂട്ടിലടച്ചിട്ടാൽ അതിനുണ്ടാകുന്ന വേദനകളും ദുഃഖങ്ങളും .മനുഷ്യർക്കുള്ളതുപോലെ പക്ഷികൾക്കും അവരുടേതായ വീടുകളുണ്ട്. അവർ അവിടെ കഴിയേണ്ടവരാണ്.അവർക്ക് അവരുടേതായ നിയമങ്ങളുണ്ട്.അല്ലാതെ മനുഷ്യർക്ക് വീടിനു അലങ്കാരമായി കൂട്ടിൽ കഴിയേണ്ടവരല്ല പക്ഷികൾ .മനുഷ്യർ പക്ഷികൾക്ക് സ്വർണ്ണം കൊണ്ട് കൂട് നിർമ്മിച്ചെന്നാലും അവർക്കു് അവരുടെതായ രിതിയിൽ കഴിയുമ്പോഴാണ് സന്തോഷം ലഭിക്കുക.പ്രകൃതിയെ ദുരുപയോഗിച്ചുകൊണ്ട് കാടുകളിലെ മരങ്ങളെ വെട്ടിമുറിച്ച് ആ സ്ഥാനത്ത് മനുഷ്യർക്കായി കെട്ടിടങ്ങൾ പണിയുന്നു.അപ്പോൾ പക്ഷികളുടേയും മൃഗങ്ങളുടേയും വാസസ്ഥലമാണ് മനുഷ്യർ നശിപ്പിക്കുന്നത്. ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യർക്ക് പ്രകൃതിതന്നെ ഒരു ശിക്ഷയായി തന്നതാണ് മഹാമരിയായ കൊറോണയെന്ന് ഞാനോർത്തുപോയി. ഈ ലോക്ഡൗൺ കാലത്ത് വാഹനങ്ങൾ അധികം ഓടാത്തതുകോണ്ട് വായുമലിനാകരണവും ശബ്ദമലിനീകരണവും അധികം ഉണ്ടാകുന്നില്ല.ഇങ്ങനെ ചില കാര്യങ്ങളിലെങ്കിലും പ്രകൃതിക്ക് കുറച്ച് ആശ്വാസം ലഭിക്കും.ഈ കൊറോണകാലത്ത് അസുഖം ബാധിച്ചവരെ പരിശോധിച്ച് അതിനെ പ്രതിരോധിക്കാൻ സ്വന്തം ജീവന് വില കല്പിക്കാതെ മാലാഖമാരെ പോലെ മറ്റുള്ളവർക്കുവേണ്ടി കഷ്ടപ്പെടുന്ന നഴ് സുമാരും ഡോക്ടർമാരും . ഇതിനിടയിൽ സർക്കാർ പറയുന്നത് അനുസരിക്കാതെ തടിച്ചുകൂടുന്ന മനുഷ്യർ. അവരെ വീട്ടിനുള്ളിൽ കയറ്റാൻ ഡ്ട്രോണുകളെ പറത്തേണ്ടി വരുന്ന പോലീസുകാർ. പോലീസുകാർ ഡ്ട്രോണുകളെ പറത്തിയപ്പോൾ പരുന്തു കോഴിക്കുഞ്ഞിനെ റാഞ്ചാൻ വരുമ്പോൾ മരണവെപ്രാളം കൊണ്ടോടുന്ന പോലെ മുണ്ടു പറിച്ചു തലയിലിട്ടു കൊണ്ടോടുന്ന മനുഷ്യർ.ഈ സമയത്താണ് "ചായകുടിക്കാൻ വാ" എന്നുള്ള അമ്മയുടെ വിളി.അങ്ങനെ കൂട്ടിലടച്ചിട്ട പക്ഷിയിൽനിന്നും പരുന്ത് വരെ കടന്നുപോയ എന്റെ മനസ്സിന്റെ ആലോചനകൾ തത്കാലം ഞാൻ നിർത്തിവെച്ചു . പിന്നീട് പുസ് തകവായനയിൽ മുഴുകിയിരുന്ന ഞാൻ "ഭക്ഷണം കഴിക്കാൻ വാ "എന്നുള്ള അമ്മയുടെ വിളികേട്ടു. ഭക്ഷണത്തിനു മുമ്പിൽ ഇരുന്നപ്പോൾ ഞാൻ ആലോചിച്ചു ഈ കൊറോണക്കാലത്ത് പാവപ്പെട്ടവന്റെയും പണക്കാരന്റേയും ഭക്ഷണം ഒന്നുതന്നെ.എല്ലാ വീടുകളിലും ഇപ്പോൾ ചക്ക കൊണ്ടുള്ള വിഭവങ്ങളും പച്ചക്കറികളും മാത്രം.പണ്ട് ചക്കയെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്തവരുടെ വീട്ടിൽ ഇപ്പോൾ ഒരു ദിവസം മുഴുവൻ ചക്ക തന്നെ. അപ്പോൾ ഞാൻ എന്റെ ഭക്ഷണം നോക്കിയപ്പോൾ അതും ചക്ക.അങ്ങനെ ഞാൻ ചക്ക തിന്നാൻ തുടങ്ങിയപ്പോൾ സത്യത്തിൽ "ചായകുടിക്കാൻ വാ " എന്നുള്ള അമ്മയുടെ വിളിയുടെ കേട്ടു.അപ്പോഴാണ് ഞാനറിഞ്ഞത് ഇതെല്ലാം ഒരു സ്വപ്നമായിരുന്നുവെന്ന്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ