സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരു ദിവസം രാമു കൂട്ടുകാരോടൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അമ്മയുടെ വിളികേട്ടത് നല്ലദേഷ്യത്തോടു കൂടി തന്നെയാണ് അമ്മ വിളിക്കുന്നത് രാമൂ....രാമൂ ഇനിയും വന്നില്ലെങ്കിൽ} നീ അടിമേടിക്കും അപ്പോഴാണ് രാമു കളീനിർത്തി വീട്ടിലേക്കോടിയത് രാമുവിനെ കണ്ട അമ്മ പറഞ്ഞു മേശപ്പുറത്ത് ചായ എടുത്തു വെച്ചിട്ടുണ്ട് കൈ നന്നായി കഴുകിയശേഷം കഴിച്ചോ രാമു കേട്ടപാതി കേൾക്കത്തപാതി കൈ കഴുകാതെ തന്റെ പ്രിയപ്പെട്ടദോശയും ചമ്മന്തിയുടേയും അരികിലെത്തി കൈ കഴുകാതെ രാമു തിന്നാൻ തുടങ്ങി അതുകണ്ടു അമ്മ പിന്നിൽനിന്ന് അടിച്ചു രാമു ഞെട്ടി അയ്യോ..അമ്മേ. എന്ന് വിളിച്ച് അവൻ പുറത്തേക്കോടി പിന്നാലെ അമ്മയും ഓടി രാമുവിൻ്റെ കരച്ചിലിൽ അമ്മയുടെ മനസ്സലിഞ്ഞു വളരെ സ്നേഹത്തോടെ മകനെ ചേർത്തു നിർത്തി അമ്മ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു രാമു നിൻ്റെ കൈകളിൽ നിറയെ അഴുക്ക് പറ്റിപിടിച്ചിക്കയല്ലേ ഇതു നോക്കിയേ.അപ്പോഴാണ് രാമു കൈകൾ നോക്കിയത് ശെരിയാണ് .ബോൾ ചെളിയിൽപോയപ്പോൾ എടുത്ത് തുടച്ചത് ഞാനാണ് .എന്തോ തെറ്റ് ചെയ്തതുപോലെ അവൻ തലകുനിച്ചു എന്നിട്ട്അവൻ പറഞ്ഞു. അമ്മേ. ഇനി ഞാനിതാവർത്തിക്കില്ല അമ്മ രാമുവിൻ്റെ കൈകൾ സോപ്പുപയോഗിച്ച്‌വൃത്തിയായി കഴുകിയശേഷം ദോശയും ചമ്മന്തിയു കഴിക്കുന്നത് ആനന്ദത്തോടെ അമ്മ നോക്കി നിന്നു

അരുണിമ.വി .എസ്
2 A സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് ചിങ്ങപുരം.
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം