സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ പ്രതിരോധിക്കാം ഒരുമിച്ച്

സാമ്പത്തികപരമായി ലോകം ഇപ്പോൾ ഉയർച്ചയിലാണ്. വിദ്യാഭ്യാസരംഗത്തും ശാസ്ത്രീയരംഗത്തും ലോകം മുന്നേറുകയാണ്. പണം ജീവിതത്തിൽ സന്തോഷത്തിന്റെ വാതിലാണ്. എല്ലാ വിധത്തിലും നമ്മൾ പുരോഗമിച്ചു. പക്ഷേ ഇപ്പോൾ നമ്മൾ എല്ലാവരും പ്രധാനമായി ഭയക്കുന്നത് കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ ആണ്. രാജ്യത്ത് ഇപ്പോൾ നീണ്ട ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നാട് എങ്ങും ജാഗ്രതയിലാണ്. ഇന്ത്യയിൽ ആകെ കൊറോണ അഥവാ കോവിഡ് ബാധിതർ 17265 പേരാണ്. മരണപ്പെട്ടത് 543 പേരും. ഇതിൽ കേരളത്തിൽ 402 പേർക്കാണ് കോവിഡ് 19 സ്ഥിതീകരിച്ചത്. ഒപ്പം 3 മരണവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ വൈറസിന്റെ ഓരോ ഇരകളാണ് നമ്മൾ. ഇതു ലോകം മുഴുവൻ വ്യാപിച്ചാൽ നമ്മൾ അതായത് നമ്മളുടെ ലോകം കോവിഡിന്റെ ഇരയായി മാറുമെന്ന് സാരം. ലോക്ക് ഡൗൺ പൊതുവായി ബാധിക്കുന്നത് നമ്മുടെ ജീവിത ശൈലിയെയും സാമ്പത്തികമേഖലയെയും ആണ്. ഇതു നമ്മുടെ സമൂഹത്തെ ആപത്തിലേക്ക് നയിക്കുന്നു. ഈ മഹാമാരി ലോകം വിട്ടു പോയാൽ മാത്രമേ ഇനി ഇവിടെ, നമ്മുടെ ലോകത്ത് സന്തോഷത്തിന്റെ വാതിലുകൾ അഥവാ ദിനങ്ങൾ തുറക്കപ്പെടൂ....

""നമുക്ക് ഒന്നിച്ചു നേരിടാം ഈ മഹാമാരിയെ""

അർജ്ജുൻ വിവേക്
8 C സി.കെ.ജി.എം.എച്ച്.എസ്സ്.എസ്സ് ചിങ്ങപുരം.
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം