സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വവും രോഗപ്രതിരോധവും


"നമ്മുടെ ആരോഗ്യം ഒരു ഡോക്ടറുടെ കയ്യിൽ ഏൽപ്പിക്കാതിരിക്കുക അത് നമ്മുടെ ഉത്തരവാദിത്തമാണ്. "

" രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. " അതിനായി നാം നമ്മുടെ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യണം.
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിയുന്നവർ ആയിരുന്നു നമ്മുടെ പൂർവികർ ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിൻ ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യ വ്യവസ്ഥ ശുചിത്വ വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
ഈശ്വരൻ മനുഷ്യന് വിശേഷബുദ്ധിയും ഈശ്വര ശ്രേയവും നൽകി അനുഗ്രഹിച്ചിട്ടുണ്ട്. ഈ ലോകത്തെ തന്നെ മനുഷ്യൻ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ എന്ന് മാത്രമല്ല സകല ജീവജാലങ്ങളുടെയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ മലിനീകരണം ഇന്ന് വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആധുനിക ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി കൊണ്ടിരിക്കുകയാണ് പരിസ്ഥിതിമലിനീകരണം. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോ പൗരൻറെയും കടമയാണ്. ഫാക്ടറികളിൽ നിന്ന് പുറം തള്ളുന്ന പുകയും മാലിന്യവും ജലത്തെയും വായുവിനെയും മലിനമാക്കുന്നു എന്നാൽ ഇത് ശുദ്ധീകരിച്ചു വിട്ടാൽ ഒരുപരിധിവരെ മലിനീകരണം തടയാൻ നമുക്ക് കഴിയും. മണ്ണൊലിപ്പ് ആണ് മറ്റൊരു പ്രധാന പ്രശ്നം ഇതിനു കാരണം വനനശീകരണമാണ്. മാത്രമല്ല ഇതു മൂലം അന്തരീക്ഷത്തിലെ ഓക്സിജൻ എന്റെയും കാർബൺഡയോക്സൈഡ് എന്റെയും അനുപാതം തകരാറിലാകുന്നു. പുക തുപ്പി നിരത്തിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങൾ മഹാ വിപത്തുകൾ ഉണ്ടാക്കുന്നു.
ഇത്തരത്തിലുള്ള അന്തരീക്ഷ മലിനീകരണം മാരകമായ അസുഖങ്ങൾ വരുത്തിവയ്ക്കുകയും അനാരോഗ്യകരമായ അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി പ്രശ്നത്തിന് പരിഹാരമെന്നോണം നാം ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിന് തയ്യാർ എടുക്കേണ്ടത് അത്യാവശ്യമാണ്.
ഇപ്പോൾ നമ്മുടെ ലോകം കൊറോണ എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നാം ഓരോ വ്യക്തിയും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് ഉണ്ട്. നാമോരോരുത്തരും പാലിക്കേണ്ട വ്യക്തിശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് നമ്മളെയും ഈ ലോകത്തെയും ഈ മഹാമാരിയിൽ നിന്ന് സംരക്ഷിക്കാൻ കഴിയുകയുള്ളൂ...

ഫാത്തിമ ഐഫ
8 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം