സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ വില

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ വില


പണ്ട് പണ്ട് ഒരു നാട്ടിൽ ചിന്നു മിന്നു എന്നീ പേരുള്ള രണ്ടു കുട്ടികൾ താമസിച്ചിരുന്നു. മിന്നു നല്ല വൃത്തിക്കാരി ആയിരുന്നു. വൃത്തിയില്ലാതെ നടന്നാൽ വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ രോഗം വരുമെന്നായിരുന്നു അവളുടെ പക്ഷം. പക്ഷേ ചിന്നു അങ്ങനെയല്ല, ശുചിത്വം എന്നതൊന്നും അവൾക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു. ശുചിത്വം എന്നാൽ എന്താണെന്നുപോലും അവൾക്കറിയില്ല
അവരുടെ വീട് നല്ല വൃത്തി ഉള്ളതായിരുന്നു. മീനുവിന് അങ്ങനെ സൂക്ഷിക്കാനായിരുന്നു ഇഷ്ടം. പക്ഷേ ചിന്നു വൃത്തിയില്ലാതെ നടക്കുമായിരുന്നു. അവളുടെ മുറി ആകെ അഴുക്കും ചെളിയും നിറഞ്ഞതായിരുന്നു. മിന്നു വിന്റെ ത പളപളാ മിന്നുന്ന വൃത്തിയുള്ള മുറിയായിരുന്നു.
ഒരുദിവസം ചിന്നുവിന് എന്തോ ഒരു വല്ലായ്മ പോലെ തോന്നി. ദേഹം തളരുന്നത് പോലെ ഭയങ്കര ക്ഷീണം. നാട്ടിലുള്ള സകല വൈദ്യന്മാരും വിളിച്ചു. പക്ഷേ എത്ര മരുന്നു കഴിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. ഒടുവിൽ മിന്നു തന്നെ ഒരു ഉപായം പറഞ്ഞു. നീ നഖം മുറിക്കൽ വ്യക്തി ശുചിത്വം പാലിക്കുക വൃത്തിയായി നടക്കുക. നിന്റെ അസുഖം പമ്പ കടക്കും. അങ്ങനെ മിന്നുവിന്റെ ഉപദേശം ശിരസാ വഹിച്ച ചിന്നു അന്നുമുതൽ വൃത്തിയായി നടക്കാൻ തുടങ്ങി. ക്രമേണ അവളുടെ അസുഖമെല്ലാം പമ്പകടന്നു. അന്നു മുതൽ അവർ രണ്ടുപേരും വ്യക്തിശുചിത്വം പാലിച്ചു തുടങ്ങി. പിന്നീട് അവർക്ക് ഒരു അസുഖവും വരാതെയായി.

ശ്രവ്യ
5 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ