സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ അനിവാര്യത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ അനിവാര്യത

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തിശുചിത്വം, പരിസര ശുചിത്വം, സമൂഹ ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം എന്നിങ്ങനെ വിവിധ തരം ശുചിത്വങ്ങളുണ്ട്.
കൂടെക്കൂടെയും ഭക്ഷണത്തിന് മുൻപും പിൻമ്പും സോപ്പിട്ട് കഴുകുക വഴി കോവിഡ്, SARS മുതലായവയെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകണം. ഇന്ന് 'കൊറോണ ' എന്ന വൈറസ് ലോകമെങ്ങും വിറപ്പിച്ച് കൊണ്ടിരിക്കയാണ്.ഈ സന്ദർഭത്തിൽ വ്യക്തികൾക്ക് പാലിക്കാൻ സാധിക്കുന്ന ചില കാര്യങ്ങൾ :-

▪ ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോമുഖം മറക്കുക.
▪വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.
▪ പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥല സന്ദർശനം ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും 1 മീറ്റർ അകലം പാലിക്കുക.
▪ പൊതുസ്ഥലങ്ങളിൽ തുപ്പരുത്
▪ ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നതും ഹസ്തദാനം ഒഴിയാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും രോഗാണുബാധകളെ ചെറുക്കാൻ സഹായിക്കും.
▪ നഖം വെട്ടി വൃത്തിയാക്കുകയും ദിവസവും സ്റ്റോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തുകയും ചെയ്യുക.
▪ മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്, ഷാൾ,ചീപ്പ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
▪ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക .വസ്ത്രം ,കിടക്ക എന്നിവ കഴുകി വൃത്തിയാക്കുക
▪ പുകവലി ,മദ്യപാനം മുതലായ ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക
▪ ദിവസവും 2 Lവെള്ളം കുടിക്കുക
▪ fast food ഒഴിവാക്കുക
▪ഉപ്പ്, പഞ്ചസാര ,എണ്ണ ഇവയുടെ ഉപയോഗം കുറക്കുക
ഈ നിർദ്ദേശങ്ങൾ പാലിക്കുമ്പോൾ തന്നെ പ്രളയം അതിജീവിച്ചത് പോലെ 'കൊറോണ ' എന്ന മഹാമാരിയെയും നമുക്ക് അതിജീവിക്കാനാകും.
ഈ കൊറോണക്കാലത്ത് ശുചിത്വത്തിന് വളരെ പ്രാധാന്യമർഹിക്കുന്നു. 'വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് ' എന്ന് നാം എപ്പോഴും ഓർത്താൽ നന്നായിരിക്കും. ശുചിത്വം ദൈവ വിശ്വാസത്തിന്റെയും സമർപ്പണ ജീവിതത്തിന്റെയും പ്രധാന ഭാഗമാണ് .ആദർശത്തിന്റെയും മനസ്സിന്റെയും വിശുദ്ധിയാണ് ഇതിന്റെ അടിത്തറ.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻ പന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിന്നിലാണ് എന്ന് കൺതുറന്ന് നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. ആരും കാണാതെ മാലിന്യം മുഴുവൻ നിരത്ത് വക്കിൽ ഇടുന്നു. സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്നു.ഇതിനൊക്കെ മാറ്റം വേണ്ടേ? "മാലിന്യ കേരളം" എന്ന ബഹുമതിക്ക് നാം അർഹരാവണോ? മാലിന്യത്തിന്റെ പേരിൽ പലയിടങ്ങളിലും സംഘർഷങ്ങൾ ഉണ്ടാകുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കുമറിയാം. എന്നാലും, ശുചിത്വമില്ലാതെ നാം ജീവിക്കുന്നു ; ഈ കൊച്ചു കേരളത്തിൽ..

ഫാദിയ കെ
9 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം