സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം ഏറെ പ്രാധാന്യം
ശുചിത്വം ഏറെ പ്രാധാന്യം
ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതാണ്. ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ സ്ഥിതി നിലനിന്നിരുന്ന നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറി കഴിഞ്ഞിരിക്കുന്നു. ഇന്ന് കേരളം പകർച്ചാവ്യാധികളുടെ നാടായി മാറി കൊണ്ടിരിക്കുന്നു. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നത്. ശുചിത്വനിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളെയും രീതികളെയും ആശ്രയിച്ചിരിക്കുന്നു. നമുക്ക് ചുറ്റുമുള്ള ചെറുജീവികളായ എലി, പാറ്റ, ഈച്ച, കൊതുക് എന്നിവയാണ് രോഗവാഹികളായി വർത്തിക്കുന്നത്. കൊതുകുകളുടെ വർദ്ധനവും ശുദ്ധജല ദൗർലഭ്യംവുമാണ് മിക്ക പകർച്ചാവ്യാധികളുടെയും പ്രധാന കാരണം. വ്യക്തി ശുചിത്വം പാലിക്കുന്നതിനോടൊപ്പം പരിസര ശുചിത്വം പാലിക്കുന്നതിലൂടെ കൊതുകുകളുടെയും മറ്റു രോഗകാരികളായ ജീവികളുടെയും വർദ്ധനവ് നമുക്ക് നിയന്ത്രിക്കാം. വെള്ളം കെട്ടിക്കിടക്കാൻ സാധ്യത ഉള്ള സാഹചര്യം നമുക്ക് ഒഴിവാക്കാം. നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് പകർച്ചാവ്യാധികളെയും മറ്റു രോഗങ്ങളെയും തടയാം. ശുചിത്വം നമ്മുടെ ജീവിതരീതിയുടെ ഭാഗമാക്കി പനികളെയും പകർച്ചാവ്യാധികളെയും നമുക്ക് പ്രധിരോധിക്കാം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം