സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ലേഖനം/ഉണരാം ഒരു നല്ല നാളേക്കായി
ഉണരാം ഒരു നല്ല നാളേക്കായി
പരിസ്ഥിതിക്ക് നേരെയുള്ള അക്രമങ്ങളാണ് എങ്ങും കാണുന്നത് .ഒരുകാലത്ത് പരിസ്ഥിതി എന്ന് കേൾക്കുമ്പോൾ ആനന്ദമായിരുന്നു .എന്നാൽ ഇന്ന് അത് ഒരു ഭയം ആയി മാറിയിരിക്കുന്നു .വസ്തുക്കളുടെ അമിതമായ ഉപഭോഗം കാരണമാണ് ഇന്ന് നമുക്ക് ഇത്തരത്തിലുള്ള ഒരു അവസ്ഥ .മരങ്ങൾ വെട്ടി നശിപ്പിക്കുവാൻ യാതൊരു മടിയും മനുഷ്യനില്ല .പ്രകൃതിക്ക് നേരെ എന്തും ചെയ്യുവാനുള്ള ധൈര്യം ഉള്ളവരാണ് ഇന്ന് മനുഷ്യർ .എന്നാൽ ഭരണകൂടങ്ങളും യുവാക്കളും ഇന്ന് ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു എന്നതിൽ നമുക്ക് സന്തോഷിക്കാം . ഈയടുത്ത് മരടിൽ നടന്ന സംഭവം ഇതിനൊരു ഉത്തമ ഉദാഹരണമാണ് .ലോകത്ത് പ്രകൃതി ചൂഷണത്തിനെതിരെ ധാരാളം കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. എങ്കിലും നമ്മളിൽ പലരും ഇതിനെ അവഗണിക്കുന്നുണ്ട് . മനുഷ്യർ കുന്നുകളെല്ലാം ഇടിച്ചുനിരത്തുന്നു .കോൺക്രീറ്റ് കാടുകൾ എങ്ങും തഴച്ചുവളരുന്നു .എന്നാൽ പ്രകൃതിയിലെ കാടുകൾ എല്ലാം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.നമ്മുടെ തൊട്ടടുത്ത അട്ടപ്പാടി ഇപ്പോൾ ഒരു മരുഭൂമിയായി മാറിയിരിക്കുന്നത് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. ഇത്തരം പ്രവൃത്തികളിലൂടെ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും സംഭവിക്കുന്നു .കുന്നുകൾ ജലസംഭരണികൾ ആണ് .എന്നാൽ ഇവയെല്ലാം ഇപ്പോൾ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് .കാലാവസ്ഥയുടെ സന്തുലനാവസ്ഥ തകിടം മറിഞ്ഞിരിക്കുന്നു .ദൈവത്തിൻറെ സ്വന്തം കേരളം ഇപ്പോൾ പ്രകൃതിദുരന്തങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു. അതിഘോരമായ പ്രളയവും ഉരുൾപൊട്ടലും എല്ലാം കേട്ടവരും അനുഭവിച്ചവരും ആണ് നമ്മൾ .എന്നാൽ ഈ ദുരന്തങ്ങൾകൊക്കെ ശേഷവും കോൺക്രീറ്റ് കാടുകൾ വളർന്നുകൊണ്ടിരിക്കുന്നുപുഴകളുടെയും മരങ്ങളുടെയും കുന്നുകളുടെയും മണ്ണി൯റേയും പ്രകൃതിയുടെ രോദനം പോലും നമ്മൾ കേൾക്കുന്നില്ല. വാഹനങ്ങളുടെ അമിത ഉപഭോഗം മൂലം പുറത്തേക്ക് വരുന്ന കാർബൺമോണോക്സൈഡ് അന്തരീക്ഷം മലിനപ്പെടുത്തി ഇരിക്കുന്നു. ലളിതമായ ജീവിതത്തിലേക്ക് നമ്മൾ മാറേണ്ടിയിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴത്തേത്.നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ലളിത ജീവിതത്തിൻറെ വക്താവായിരുന്നു.വാഹനങ്ങളുടെ ഉപയോഗത്തെ നമ്മൾ നിയന്ത്രിക്കേണ്ടിയിരിക്കുന്നു .സ്വകാര്യ വാഹനങ്ങളുടെ നികുതി കൂട്ടുകയും പൊതു വാഹനങ്ങളുടെ നികുതി കുറയ്ക്കുകയും ആണ് ഇതിനുള്ള ഒരു ശാശ്വത പരിഹാരം.ആഴ്ചയിൽ ഒരു ദിവസമെങ്കിലും പൊതു വാഹനം മാത്രം നിരത്തിൽ അനുവദിക്കുക .നിർമാണ പ്രവർത്തനങ്ങളിൽ മിതത്വം പാലിക്കുക.പഴയ വീടുകൾ ഇടിച്ചുപൊളിക്കുന്നതിന് പകരം അവയെ തന്നെ നവീകരിക്കാൻ ശ്രമിക്കുക.കുന്നുകൾ നിരത്താതെ മാത്രം റോഡ് നിർമ്മിക്കുക.ഒരു സ്ഥലത്ത് കുന്നുകൾ നിരത്തുമ്പോൾ അതിനു സമീപത്തുള്ള ആളുകളും കുന്നുകൾ നിരത്താൻ നിർബന്ധിതരാവുന്നു.വരുംദിവസങ്ങളിൽ ദുരന്തനിവാരണത്തിനായി എല്ലാ പൗരന്മാരും ഇത് പാലിക്കേണ്ടതാണ്. കഠിനമായ നിയന്ത്രണങ്ങളിലൂടെ കൊറോണാ വൈറസിനെ നമ്മൾ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുപോലെതന്നെ അതികഠിനമായ പ്രയത്നത്തിലൂടെ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം