സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്


പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഈ പ്രകൃതിയിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങളുടെയും കടമയാണ്. എന്നാൽ മനുഷ്യൻ പ്രകൃതിയെ സംരക്ഷിക്കുകയല്ല; അനുദിനം ചൂഷണം ചെയ്യുകയാണ്. മനുഷ്യന്റെ ഈ നീചപ്രവൃത്തികൾ ദിവസം തോറും കൂടി വരികയാണ്. പ്രകൃതി നമുക്കായ് ശുദ്ധവായു, ദാഹജലം എന്നിവയെല്ലാം നൽകുന്നു. എന്നാൽ മനുഷ്യനിതൊന്നും വകവയ്ക്കാതെ ഭാവമാധുര്യത്താൽ ഹരിതവർണം തുളുമ്പി നിൽക്കുന്ന കുന്നുകളെയും മലകളെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നു. പ്ലാസ്റ്റിക് മണ്ണിലടങ്ങിയിരിക്കുന്ന ജൈവാംശത്തെയും ജലത്തിലടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ് കുറക്കുകയും ചെയ്യുന്നു. ഇന്ന് നമുക്ക് എത്ര ജലസ് ത്രോതസ്സുകൾ കാണാനാവും? സൗരയൂഥത്തിലെ ഒരംഗമാണല്ലോ ഭൂമി, അതു കൊണ്ടു തന്നെ മനുഷ്യനെന്ന കുലം തന്നെ നശിച്ചാലും ഭൂമി നിലനിൽക്കും.പക്ഷേ, ഭൂമിയല്ലാതെ മറ്റൊരു വാസസ്ഥലം മനുഷ്യനില്ല എന്ന വ്യവസ്ഥ ഓർക്കുക. നാം പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്യുന്നതിന്റെ ഫലമായാണ് ചുഴലിക്കാറ്റ്, ഭൂകമ്പം, പ്രളയം തുടങ്ങിയ മഹാമാരികളെ നമുക്ക് നേരിടേണ്ടി വരുന്നത്. വരും തലമുറക്കായ്, പ്രകൃതിയെ സംരക്ഷിക്കാനായ്, നമുക്ക് ഒരുമിച്ച് കൈ കോർക്കാം........

അഞ്ജന കെ പി
7 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം