സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധം

പ്രകൃതിയുടെ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യർ എത്ര നിസ്സാരരാണെന്ന് നമ്മൾ തിരിച്ചറിയുക.ഇന്ന് നാം നേരിടുന്ന കോവിഡ്-19 എന്ന മഹാമാരി അത്തരം ഒരു തിരിച്ചടിയാണെന്ന് വേണമെങ്കിൽ പറയാം.എന്നാൽ നമ്മുടെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കൊറോണയെ തുരത്താൻ പ്രവർത്തിക്കുകയാണ്. കൊറോണയുടെ കാര്യത്തിലുള്ള പ്രധാന പ്രശ്നം നിലവിൽ ഇതിനൊരു പ്രതിരോധ മരുന്ന് കണ്ട്പിടിച്ചിട്ടില്ല എന്നതാണ്. അപ്പോൾ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നാം വർദ്ധിപ്പിക്കേണ്ടതുണ്ട്.
ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് വൈറസ് നമ്മെ അക്രമിക്കുന്നത്. ഇതാണ് പ്രായമായവരിൽ ഈ രോഗം വന്നാൽ ബുദ്ധിമുട്ടേറും എന്ന് പറയുന്നത്.രോഗപ്രതിരോധ വർദ്ധിപ്പിക്കുന്നതിലൂടെ കൊറോണയെ മാത്രമല്ല മറ്റേത് രോഗത്തേയും നമുക്ക് ചെറുക്കാൻ സാധിക്കും. നല്ല ഉറക്കവും വ്യായാമവുമെല്ലാം പ്രതിരോധശേഷി വർദ്ധിപ്പിക്കും.വ്യക്തി ശുചിത്വം ഇതിലേറെ പങ്ക് വഹിക്കുന്നു. മാസ്ക് ധരിക്കുകയും കൈകൾ കഴുകുകയും ഏറെ പ്രധാനമാണ്. വ്യക്തി ശുചിത്വം ഇത്തരം ഒരു സാഹചര്യത്തിൽ നമുക്ക് മാത്രമല്ല സമൂഹത്തിനും ഗുണകരമാണ്.
കഴിയുന്നതും വേഗത്തിൽ കൊറോണയെ മെരുക്കാനാണ് മാനവരാശിയുടെ ആവശ്യം. അതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നമ്മളാൽ കഴിയുന്ന തരത്തിൽ നമുക്കും പങ്കാളികളാകാം

ഫിദ ഷെറിൻ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം