സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ആരോഗ്യത്തിന്റെ രഹസ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യത്തിന്റെ രഹസ്യം

തെക്കേ പറമ്പിൽ ജമാലിന്റെ വീട്ടിൽ ഇന്ന് വളരെ സന്തോഷമാണ്. ഇന്ന് അദ്ദേഹത്തിന്റെ മകളെയും മരുമകനെയും കല്യാണത്തിന് ക്ഷണിക്കുന്ന ദിവസം ആണ്. വലിയ സൽക്കാരം ആയിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ. അങ്ങനെ സൽക്കാരം പൊടിപൊടിച്ചു. ഭക്ഷണം ഒരുപാട് ബാക്കിയായിരുന്നു. അത് അദ്ദേഹം പറമ്പിൽ കൊണ്ടിട്ടു. വിശന്നു കരയുന്ന ഒരുപാട് മനുഷ്യരും കുഞ്ഞുങ്ങളുമുള്ള ഈ നാട്ടിൽ അതാർക്കും നൽകാതെ പറമ്പിൽ കൊണ്ടിട്ടു. കാക്കയും പൂച്ചയും ഈച്ചയും ആ പറമ്പിൽ നിറഞ്ഞു.അദ്ദേഹവും വീട്ടുകാരും പരിസരം വൃത്തിയായി സൂക്ഷിച്ചിരുന്നില്ല. ഫാസ്റ്റ് ഫുഡിന്റെ അടിമകളായിരുന്നു അവർ. അങ്ങനെ ഒരിക്കൽ ജമാലിന് വിട്ടുമാറാത്ത ചർദിയും വയറു വേദനയും പിടിപെട്ടു. അദ്ദേഹത്തിന്റെ മൂത്ത മകൻ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ട് പോയി. ഡോക്ടർ പറഞ്ഞു :"ഈ രോഗത്തിന് മരുന്ന് പഴങ്ങളും പച്ച കറികളും ഇലക്കറികളും നന്നായിട്ട് കഴിക്കലാണ്. ഇടക്കൊക്കെ പാടത്തൊക്കെ പോയി ജോലിയെടുക്കുക. ഫാസ്റ്റ് ഫുഡ്‌ ഒഴിവാക്കുക. എന്നാലേ നിങ്ങൾ ആരോഗ്യവാനാകു. ഇറച്ചിയും മീനും മാത്രം കഴിക്കുന്ന അദ്ദേഹത്തിന് ഇലക്കറിയൊക്കെ കഴിക്കാൻ മടിവന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് അത് ശീലമായി. പിന്നീട് അദ്ദേഹം തന്റെ നാട്ടിലെ പാവപെട്ടവരെ എല്ലാം സഹായിച്ചു. പറമ്പിൽ അവർ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ അവർ തൂത്തു വൃത്തിയാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു. പ്രകൃതിയെ പിന്നീട് അദ്ദേഹം ഇഷ്ടപ്പെട്ടു. മരം മുറിക്കാൻ വരുന്നവരെ ഒക്കെ അവർ തടഞ്ഞു. പ്രകൃതിയെ അദ്ദേഹം നന്നായി പരിപാലിച്ചു. അങ്ങനെ ജീവിതകാലം മുഴുവൻ അദ്ദേഹം സന്തോഷത്തോടെ കഴിഞ്ഞു.

 ഗുണപാഠം :-(ഭക്ഷണം നാം പാഴാക്കാൻ പാടില്ല അത് അമൂല്യമാണ്. പരിസരം വൃത്തിയാക്കുക . ശുചിത്വം പാലിക്കുക.)


ഫാത്തിമ റഷ. കെ
8 M സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ