സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

 
മനുഷ്യരുടെ ക്രൂരമായ ഇടപെടലുകൾ കൊണ്ട് ഇന്ന് നമ്മുടെ പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുന്നു .നമുക്ക് അറിയാം നമ്മുടെ ചുറ്റും വീടുകളും കെട്ടിടങ്ങളും നിറഞ്ഞിരിക്കുന്നു. പാടങ്ങൾ പോലെ ഉള്ളവ മണ്ണിട്ട് നികത്തുന്നു .ഈ ക്രൂരത കാരണം ജീവജാലങ്ങൾക്കായി ഒരിടം ഇന്ന് ഈ ഭൂമിയിൽ ഇല്ല. ഓരോ ജീവജാലങ്ങൾക്കും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. മുമ്പ് ഉണ്ടായിരുന്ന പല ജീവജാലങ്ങളെയും ഇന്ന് കാണാൻ കഴിയുന്നില്ല. പ്രകൃതി നശിക്കുന്നത് കൊണ്ട് തന്നെയാവണം പ്രളയം പോലെ വൻ ദുരന്തങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. ഭൂമി മനുഷ്യൻ്റെ മാത്രമാണ് എന്ന ചിന്തയാണ് ഇതിനെല്ലാം കാരണം. ഭൂമിയുടെ അവകാശം ഞ ങ്ങൾക്ക് കൂടി ഉണ്ടന്ന് ഓരോ ജീവിയും നമ്മോട് വിളിച്ച് പറയുന്നു.ഇനിയെങ്കിലും മാറട്ടെ മനുഷ്യ ചിന്തകൾ. തിരികെ കൊണ്ടു വരാം നമുക്ക് നമ്മുടെ പരിസ്ഥിതിയെ .


ഷാഹിദ യാസ്മിൻ.
5 D സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം