സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/കൊറോണ വൈറസ് സംസാരിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് സംസാരിക്കുന്നു

എനിക്കൊന്ന് പുനർജന്മം എടുക്കണമെന്ന് ആലോചിച്ചിട്ട് കുറച്ചായി. എന്റെ പേര് കൊറോണ എന്നാണ്. ഞാനൊരു കുഞ്ഞൻ വൈറസ്സാണ്. നന്മയെല്ലാം നഷ്ടപ്പെട്ട മനുഷ്യൻ സ്വാർത്ഥരായി എന്നെനിക്ക് തോന്നുന്നു.ഞാൻ പുനർജന്മം എടുക്കാനായി പറ്റിയ ഒരു സ്ഥലം അന്വേഷിച്ച് നടന്നപ്പോഴാണ് അങ്ങ് ചൈനയിൽ ജനസംഖ്യ കൂടിയ ,പ്രമുഖ വ്യാപാരകേന്ദ്രവും, പരിസ്ഥിതിയുടെ മടിത്തട്ടുമായ വുഹാനെ കണ്ടത്.അവിടെത്തന്നെ പിടിമുറുക്കി. ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ എനിക്ക് വളരാൻ സാധിച്ചു.രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് ഞാൻ സഞ്ചരിച്ചു.

മനുഷ്യൻ രാജ്യങ്ങൾ തമ്മിൽ അതിർത്തി തിരിച്ച് വേലിക്കെട്ടുകൾ നിർമ്മിച്ചെങ്കിലും എനിക്കതൊരു പ്രശ്നമല്ല. രാജ്യത്തിനുള്ളിലും മനുഷ്യർക്ക് വേലിക്കെട്ടുകളാണ്.എനിക്ക് രാജ്യമോ,ജാതിയോ,മതമോ, വർഗ്ഗമോ,എന്ന ഭേദമില്ല.ധനികനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല.

എന്റെ ജൈത്ര യാത്ര തുടർന്നു.അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലുമെത്തി.പക്ഷേ ഇവിടെ എന്റെ വളർച്ചയെ അവർ കടിഞ്ഞാണിട്ടുപൂട്ടി. സ്ഥലങ്ങൾ മാറാൻ സമ്മതിക്കാതെ മുഴുവൻ സമയവും കൈ കഴുകി വൃത്തിയാക്കി ജനങ്ങൾ.എവിടെയും സാനിറ്റൈസർ, മാസ്ക്കുകൾ.....എനിക്കൊന്ന് തിരിയാൻ പോലും സാധിച്ചില്ല...മലയാളികൾ അവർ നിയമങ്ങൾ പാലിച്ചു...ലോക്ഡൗണിൽ പ്രകൃതിയിലേയ്ക്ക് തിരിഞ്ഞു...

ആരാധനാലയങ്ങളും ,സ്കൂളുകളും,കോളേജുകളും ,തിയേറ്ററുകളും ,മാളുകളും ...എല്ലാം എന്നെ പേടിച്ച് പൂട്ടി .എനിക്കത്ഭുതം തോന്നുന്നു.നിങ്ങളറിയാതെ ഞാൻ പല വീടുകളിലും വന്നിരുന്നു.ഭൂരിഭാഗവും എന്നെ അതിഥിയായി സ്വീകരിക്കാൻ തയ്യാറായില്ല.ആപത്തിലായാൽ അതിനെ തുരത്താൻ ‍ഞങ്ങളൊറ്റക്കെട്ടാണ് എന്നവർ തെളിയിക്കുന്നു.അവിടെ ഇവിടെ ചില പൊട്ടിത്തെറികൾ ഒഴിച്ച് അവരെല്ലാം ഒറ്റക്കെട്ടാണ്.... ഞാൻ പിറവിയെടുക്കണമെന്ന് ആഗ്രഹിച്ചത് വികസനത്തിന്റെ പിന്നാലെ ഓടുന്ന മനുഷ്യരൊന്ന് പ്രകൃതിയിലേയ്ക്ക് തിരിയാനും,ശുചിത്വവും,രോഗപ്രതിരോധമാർഗ്ഗങ്ങളും ശക്തമാക്കാനും വേണ്ടിയാണ്.സമ്പത്തോ സ്ഥാനമാനങ്ങളോ ഒന്നുമല്ല വലുത് എന്ന് എല്ലാവരെയും ഓർമ്മിപ്പിക്കാനുമാണ്.എന്നെപ്പോലൊരു കുഞ്ഞൻ വൈറസ് വിചാരിച്ചാൽ തീരുന്നതാണ് എല്ലാം എന്ന് മനസ്സിലാക്കാനും വേണ്ടിയാണ്....

ആതിര ആന്റണി
10 ബി സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ