സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/കാർന്നുതിന്നും കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാർന്നുതിന്നും കൈകൾ

പല ദിനരാത്രങ്ങൾ കഴി‍ഞ്ഞുപോയി
മൂകമാം ഈ ഭൂമി തേങ്ങിടുന്നു
കാർന്നു തിന്നുന്ന കരവലയത്തിൽ
നീറി വിങ്ങിടും ഭൂമി ദേവി

ഇനി എത്ര നാൾ എത്ര നാൾ
ഈ കരവലയത്തിൽ വീർപ്പുമുട്ടിടും ഭൂമി ദേവി
അന്നവർ ചെയ്ത പാപത്തിൻ ഫലങ്ങൾ
ഒന്നായ് ഇന്നത് നേരിടുന്നു
പക്ഷേ ,തളരില്ല തകരില്ല തകർക്കുവാൻ


അരിയ ഇരുളിന്റെ കൈകളെ പോയിടൂ നീ
തിങ്ങി വന്നിടുമീ വൈറസിൻ കൈകളെ പോയിടൂ നീ
നിനക്കറിയില്ല ഭൂമി തൻ മക്കളാം
ഞങ്ങൾ കരുതി വച്ചതാം ശക്തി
ഇനി എന്തും വന്നോട്ടെ എങ്ങനേം വന്നോട്ടെ
നേരിടും ഞങ്ങൾ പൊരുതിടും ഞങ്ങൾ ചങ്കുറപ്പോടെ.......

ലയമരിയ ഷൈൻ
10 എ സി ആ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത