സംവാദം:ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History
സി.വി രാമൻപിള്ളയോ ഇ.വി കൃഷ്ണപിള്ളയോ
ഈ ലേഖനത്തിൽ ഹാസ്യസമ്രാട്ട് സി.വി രാമൻപിള്ള എന്ന പരാമർശം കണ്ടു. സി. വി രാമൻപിള്ള കുറുപ്പില്ലാക്കളരി തുടങ്ങിയ പ്രഹസനങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഹാസ്യസമ്രാട്ട് എന്നൊന്നും പൊതുവെ പറയാറില്ല. അദ്ദേഹത്തിന്റെ പ്രിയപുത്രൻ കലാരംഗത്ത് പ്രസിദ്ധനായ 'അടൂർഭാസി' വെങ്ങാനൂരിലെ സി. വി. കുടുംബത്തിന്റെ പരദേവതാക്ഷേത്രത്തിൽ നിത്യസന്ദർശകനായിരുന്നു എന്നും തുടർന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അടൂർഭാസിയുടെ അച്ഛൻ ഇ.വി കൃഷ്ണപിള്ളയാണ്. ഇ.വിയെ പൊതുവെ ഹാസ്യസാഹിത്യകാരൻ എന്നു വിശേഷിപ്പിക്കാറുമുണ്ട്.
വാസ്തവത്തിൽ ഇവിടെ പരാമർശിച്ചിരിക്കുന്നത് സി.വി രാമൻപിള്ളയെയാണോ ഇ.വി കൃഷ്ണപിള്ളയെയാണോ?. വ്യക്തതവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 11:19, 21 ഒക്ടോബർ 2020 (UTC)