ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/അക്ഷരവൃക്ഷം/കോവിഡ്- 19 ലോകവും കേരളവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19 ലോകവും കേരളവും

2020 എന്ന പുതു വർഷത്തെ നമ്മൾ ഓരോരുത്തരും വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. പക്ഷെ കോവിഡ്- 19 ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യരിലേക്ക് പടരുന്ന ഭീതിജനകമായ കാഴ്ച്ച നാം കാണുന്നു.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത "കൊറോണ വൈറസ് " നമുക്കിടയിലേക്ക് കടന്നു വന്നു.ചൈന തുറന്നു വിട്ട ഭൂതം എന്ന് സോഷ്യൽ മീഡിയയിലൂടെ ട്രോളുകൾ വന്നു. പലരും പല രീതിയിൽ അതിന് അർത്ഥങ്ങൾ നല്കി. കോ വിഡ്- 19 എന്ന ഭീകരനെ ആദ്യമാരും ഗൗനിച്ചില്ല എന്നത് പകൽ പോലെ സത്യം. പക്ഷെ കൊറോണ വൈറസ് എന്ന മഹാമാരി ലോക രാജ്യങ്ങൾക്കിടയിൽ മരണമണി മുഴക്കി....

അമേരിക്ക എന്ന ലോകപോലീസ് കോവിഡ്- 19 എന്ന ശത്രുവിന് മുന്നിൽ പിടിച്ചു നില്ക്കാനാവാതെ പരാജിതനായി തല കുനിച്ച് നില്ക്കുന്ന കാഴ്ച്ച നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു. ചരിത്രത്തിൽ ആദ്യമായി 24 മണിക്കൂറിനുള്ളിൽ 2000 നു മുകളിൽ മനുഷ്യർ മരിച്ചു വീഴുന്ന ഭീതിജനകമായ കാഴ്ച്ച നമ്മെ വേദനിപ്പിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ മരണസംഖ്യയിൽ മത്സരിക്കുന്നു... ഗൾഫ് രാജ്യങ്ങൾ എല്ലാം മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഏറെ പ്രയാസമുള്ളതാക്കുന്നു

. കേരളം" ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന വിശേഷണം വീണ്ടും നല്കിയിരിക്കുന്നു വിദേശ പൗരന്മാർ .കോവിഡ് 19 എന്ന മഹാമാരിക്കു മുന്നിൽ പൊരുതി നില്ക്കുന്ന കാഴ്ച ഏറെ പ്രതീക്ഷ നല്കുന്നു. രോഗ പ്രതിരോധത്തിൽ ലോകത്തിനു മുന്നിൽ മാതൃകയാവുന്നു കേരളം എന്നതിൽ അഭിമാനിക്കുന്നു. പ്രതിരോധ പ്രവർത്തനത്തിന് ശക്തമായ നേതൃത്വം കൊടുക്കുന്ന സർക്കാർ...ജീവൻ നല്കിയും കേരളത്തിൻ്റെ ആരോഗ്യ മേഖല ലോകത്തിനു മുമ്പിൽ തല ഉയർത്തിപ്പിടിച്ചു നില്ക്കണമെന്ന മനസുമായി വാശിയോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ ... രാവും പകലും തെരുവുകളിൽ കാവൽ നില്ക്കുന്ന നിയമപാലകർ ... വീടുകളിൽ ഭക്ഷണവും മരുന്നുകളും എത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ഒരു നാട് ഒറ്റമനസ്സോടെ കൈ കോർത്ത് പ്രവർത്തിക്കുന്ന സന്തോഷകരമായ .. അഭിമാനകരമായ കാഴ്ച്ച കേരളീയൻ എന്ന നിലയിൽ സംതൃപ്തി നല്കുന്നു '

ഈ ലോക് ഡൗൺ കാലത്ത് നമുക്ക് മറ്റൊരു കാര്യം കൂടി പ്രാവർത്തികമാക്കണ്ടതുണ്ട് വീട്ടിൽ വെറുതെയിരിക്കാതെ ടെലിവിഷൻ്റെ മുന്നിലും മൊബെൽ ഫോണിൽ നോക്കിയും സമയം പാഴാക്കാതെ പരിസര ശുചീകരണത്തിന് പ്രാമുഖ്യം നല്കണം. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് വീടും പരിസരവും ശുചിത്വമുള്ളതാകുക എന്നത്. അത് ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ്.മലയാളി എന്ന സംസ്കാരത്തിൻ്റെ ഭാഗം ... ആ സംസ്കാരമാണ് ലോകത്തിനു മുമ്പിൽ കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ കേരളം എന്ന കൊച്ചു സംസ്ഥാനം തല ഉയർത്തിപ്പിടിച്ച് നില്ക്കുന്നതും......

ഷജ ഫാത്തിമ
6A ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം