Schoolwiki സംരംഭത്തിൽ നിന്ന്
തിന്മക്ക് മറുകൈ
കോടതി മുറിയിലെ വിധി പറയുന്ന ആ ദിവസം അവൾ തന്റെ ജീവിതം ഒരു കുട്ടി കഥ എന്ന പോലെ ഉരുവിട്ടു മുബൈ പട്ടണത്തിലെ ഒരു ചേരിയിലായിരുന്നു നമ്മുടെ കഥ നായികയുടെ ജനനം. സ്വന്തം അമ്മപോലും വെറുക്കപ്പെട്ട, എല്ലാവരും പുച്ഛിച്ചു തള്ളിയ ഒരു പാവം പെൺ കുട്ടി. കാരണം മറ്റൊന്നുമല്ല തന്റെ മാതാവെന്നവകാശമുള്ള ഡെയ്‌സിക്കുപോലും അവളുടെ അച്ഛൻ ആരെന്നരിന്നുകൂടാ.. ഡെയ്‌സിയുടെ ഭർത്താവിന്റെ മരണ ശേഷം ജീവിക്കാൻ ഒരുമാർഗ്ഗവുമില്ലാതെ ഡെയ്‌സി അലയുമ്പോഴാണ് അവൾ വേശ്യയകളുടെ അടുത്ത് ചെന്നെത്തുന്നത് സ്വന്തം ശരീരം വിറ്റ് കാശുണ്ടാക്കുന്നത് വളരെ ലാഭമാണെന്നുള്ള നൊട്ടി ന്യായങ്ങൾ പറഞ്ഞു അവർ ഡെയ്‌സിയെയും തങ്ങളുടെ സംഘത്തിലെ ഒരു അംഗമാക്കി. ആദിയമൊക്കെ അവൾക്ക് അതിനോട് അറപ്പ് തോന്നിയെങ്കിലും കാശിന്റെ ലാഭം കാരണം അവൾ പിന്നീട് ജീവിത മാർഗമായി ആ വഴി തിരന്നെടുത്തു.അങ്ങനെ സ്വന്തം മാനം വിറ്റ് കാശുണ്ടാക്കുന്ന പെൺ സമൂഹത്തിന്റെ വെറുക്കപ്പെടുന്ന കണ്ണിയായി ഡെയ്‌സി മാറി. മുംബൈ നഗരത്തിലെ വലിയ ഉത്യോഗസ്ഥരുടെ രോമാഞ്ചമായിരുന്നു ശപിക്കപ്പെട്ട ഈ പെൺ സന്തതി. അന്നേരത്താണ് നമ്മുടെ നായികയായ ജൂലിയാനയെ ഡെയ്‌സി ഗർഭം ധരിക്കുന്നത്. ആ ഗർഭസ്‌ഥ ശിശുവിനെ നശിപ്പിക്കാൻ പല അടവുകളും ഡെയ്‌സി പയറ്റി നോക്കി പക്ഷെ ഒന്നുംവിജയിച്ചില്ലെന്നുമാത്രമല്ല അവൾ ആകുഞ്ഞിനെ പ്രസവിക്കുകതന്നെചെയ്തു. എന്നിട്ട് ആ ക്രൂരയായ സ്ത്രീ പിഞ്ചു കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു എങ്ഓട്ടോമറഞ്ഞു. അങ്ങനെ ആട്ടും തൊഴിയും പരിഹാസങ്ങളും കേട്ട് ജൂലിയാന ആ ചേരിയിൽ വളർന്നു. പിഴച്ചു പെറ്റ സന്തതി എന്നായിരുന്നു അവളെ എല്ലാവരും വിളിച്ചു കൂവിയിരുന്നത്. മാനസിക വളർച്ചയെത്തിയ അവൾക്ക് പിന്നീട് ജീവിതം തന്നെ ഒരു ശാപമായിത്തോന്നി പിഞ്ചു കുഞ്ഞുകൾ പോലും അവളെ പരിഹസിച്ചു തള്ളുന്നതിനാൽ അവൾ ഏറെ ദുഖിതയായി. തന്നെ പ്രസവിച്ച സ്ത്രീയേയും തന്റെ ജനനത്തെയും അവൾ ഏറെ വെറുക്കപെട്ടു. അവൾ ജീവിതംതന്നെ അവസാനിപ്പിക്കാൻ തുനിന്നിറങ്ങി. അങ്ങനെ ഇരിക്കെയാണ് അവളുടെ അമ്മയായ ഡെയ്‌സി അവളെ തേടിവന്നത്. അത് മറ്റൊന്നിനുമല്ല ശരീരത്തെ കാശാക്കുന്ന അവൾ ജൂലിയാനയെ കൂടി തന്റെവഴിക്ക് കൊണ്ടുപോവനായിരുന്നു എന്നാൽ ജൂലിയാന അതിനു തയ്യാറായില്ല.അതിൽ കോപം പൂണ്ട ഡെയ്‌സി ബലം പ്രയോഗിച് അവളെ അവരുടെ താവളത്തിലേക്ക് കൊണ്ടുപോയി ബോധ രഹിതയാക്കി അവളുടെ മാനത്തിന് വിലനിശ്ചയിച്ചു ബോധം തെളിഞ്ഞ ജൂലിയാന താൻ ചതിക്കപ്പെട്ടവിവരം മനസ്സിലാക്കി ആകെ തളർന്നുപോയി പക്ഷെ എന്തോ ഒരു മായചാലം പോലെ അവളുടെമനസ്സിന് ഒരു ഉണർവ് ലഭിക്കുകയും ഇനി ഇതു പോലെ ഒരു പെണ്ണും സ്ത്രീ സമൂഹത്തിന്റെ അപമാനമാകരുത് അഭിമാനമാകണം എന്ന ചിന്ത തെളിയുകയും ചെയ്തു. അങ്ങനെ അവളുടെ അമ്മയായ പെണ്ണെണ്ണനാമം അർഹിക്കാത്ത ആ ജീവൻ ജൂലിയാനയുടെ കൈകളിൽ ഒതുങ്ങി. അങ്ങനെ ആ കുട്ടി കഥ സമാപിച്ചു. എന്നിട്ട് അവൾ പറഞ്ഞു ഈ കഥയിലെ ആ പിഴച്ചു പെറ്റ സന്തതി ഞാനായിരുന്നു. എന്നെ പോലെ ഒരുപാട് പെൺ കുട്ടികൾ അവരുടെ ചതിയിൽ അകപ്പെട്ടിരുന്നു . അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പുണ്ട് ഞാൻ ചെയ്തത് ശെരിയാണ് എന്ന് നിങ്ങൾ എനിക് ശിക്ഷ വിദിക്കുകയാണേൽ ഞാൻ അത് സതോഷത്തോടെ ഏറ്റുവാങ്ങും. അങ്ങനെ വിധി വന്നു അത് അവളെ പോലും ഞെട്ടിച്ചു. ചില തിന്മകൾക്ക് മറുമരുന്ന് തിന്മതന്നെയാകും എന്നതായിരുന്നു...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|