ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

നമ്മുടെ രാജ്യം ഇപ്പോൾ കോവിസ്‌ - 19 എന്ന മഹാരോഗത്തിന്റെ പിടിയിലാണ്. എല്ലാ രാജ്യത്തും ഈ രോഗം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. കൊറോണ വൈറസാണ് ഈ രോഗം പരത്തുന്നത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ പകരും. ഈ രോഗം പകരാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ അണുനാശിനി ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകണം. കൂടാതെ രോഗികളും അവരെ പരിചരിക്കുന്നവരും മാസ്ക് കൈയ്യുറ എന്നിവ ധരിക്കണം. ഈ രോഗം ബാധിച്ചവരുമായോ അവരുടെ വീടുമായോ മറ്റുള്ളവർ അകലം പാലിക്കണം. കുറഞ്ഞത് 14 ദിവസമെങ്കിലും ഇങ്ങനെയുള്ളവർ നിരീക്ഷണത്തിൽ കഴിയണം. തൊണ്ട വേദന, പനി, ചുമ ശ്വാസതടസ്സം, ശരീര വേദന, മൂക്കടപ്പ്, തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇവയിൽ ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. ഈ രോഗം ആദ്യം കണ്ടെത്തിയത് 2019 ൽ ചൈനയിലെ വുഹാനിലാണ്. ഈ രോഗി സ്പർശിച്ച വസ്തുക്കളിൽ കൂടിയോ ആ വ്യക്തിയുമായുള്ള ഹസ്തദാനത്തിൽ കൂടിയോ രോഗം മറ്റൊരാൾക്ക് പകരാം. ശ്രദ്ധാപൂർവ്വമായ ജാഗ്രതയിൽ ഇത് പകരാതെ നോക്കണം. നമ്മുടെ സംസ്ഥാനത്ത് ഈ രോഗം കാരണം മരണപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ കൃത്യമായി അസരിച്ചാൽ നമുക്ക് ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാം. ശുചിത്വം ജീവിത വ്രതമാക്കൂ. ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കൂ.

അനന്യ സി.
4 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം