ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/നമുക്ക് പൊരുതാം ഒറ്റ കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പൊരുതാം ഒറ്റക്കെട്ടായി

രോഗപ്രതിരോധം എന്ന വിഷയത്തിന് ഉത്തമ ഉദാഹരണമാണ് കോവിഡ് 19 എന്ന മഹാമാരി . ഇന്നേവരെ പരിഹാരങ്ങളും പ്രതിരോധ മരുന്നുകളും കണ്ടെത്താൻ കഴിയാതെ ലക്ഷക്കണക്കിന് ജനങ്ങൾ മരണത്തിനു കീഴടങ്ങുന്നു. അതിലേറെ പേർ ഏകാന്ത നിരീക്ഷണത്തിലുമാണ്.

ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകരും സർക്കാരും കോവിഡ് 19 നെതിരെ ശക്തമായ പ്രതിരോധ തന്ത്രങ്ങൾ കണ്ടെത്തുകയും അവ ഫലവത്താക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ ജനങ്ങൾ അതേ പടി അനുസരിച്ച് ലോക്ക് ഡൗൺ എന്ന പ്രതിരോധ തന്ത്രം കൈക്കൊള്ളുകയും , ബ്രേക്ക് ദ ചെയ്ൻ എന്ന ഫലപ്രദമായ മാർഗം സ്വീകരിക്കുകയും ചെയ്ത് ഈ മഹാമാരിക്ക് ശാശ്വതമായ പരിഹാരം നൽകുകയാണ്. ആരോഗ്യ പ്രവർത്തനത്തിന് ഉത്തമമായ മാതൃകയാണ് കേരളം. ദിനംപ്രതി കോവിഡ് 19 കേസുകൾ കൂടുമ്പോൾ അതിനെതിരെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ലോകത്തിനെ പഠിപ്പിച്ചു കൊടുക്കുന്നു. ബ്രേക്ക് ദ ചെയ്ൻ, സാമൂഹിക അകലം പാലിക്കാനും , നിരന്തരം കൈകൾ കഴുകി വൃത്തിയാക്കാനും , മാസ്ക് ധരിക്കാനും തുടങ്ങിയ ശുചിത്വശീലങ്ങൾ പകർന്നു നൽകുന്നു.

ഡോക്ടർമാരും, നഴ്സുമാരും, മറ്റ് പ്രവർത്തകരും സംഘടനകളും ഭരണകൂടവും നമുക്ക് കാവൽ നിൽക്കുന്ന പോലീസുകാരും തങ്ങളുടെ ജീവൻ മറന്നു കൊണ്ട് നമുക്കു വേണ്ടി പല പ്രവർത്തനങ്ങളിൽ ഏർപെടുമ്പോൾ നമുക്കും ഇതിനെതിരെ പോരാടാം. ഈ സമയവും കടന്നുപോവും നല്ല നാളേക്കായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം. ഡെങ്കിപ്പനി, ചിക്കൻ പോക്സ്, എലിപ്പനി പ്ലേഗ് തുടങ്ങിയ മാരക രോഗങ്ങളെ അതിജീവിച്ചവരാണ് നമ്മൾ.

ഈ കാലയളവിൽ വന്ന നിപയെ വളരെ ശക്തമായി പ്രതിരോധിച്ച് അതിജീവിച്ചവരാണ് നമ്മൾ. ഈ കൊറോണ വൈറസിനെയും അതിജീവിച്ച് നല്ലൊരു ഭാവിക്കായി ഇനിയും നമുക്ക് മുന്നേറേണ്ടിയിരിക്കുന്നു. അതിനായി നമ്മൾ ഒരേമനസ്സോടു കൂടി ഇന്നത്തെ ഇരുട്ട് മറ നീക്കി നാളത്തെ പ്രകാശത്തിനായി പോരാടാം. ഈ കോവിഡ് 19 ന്റെ കറുത്ത കരങ്ങളിൽ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ട കടമ ഇന്നത്തെ സമൂഹത്തിനുണ്ട്. അതിനായ് വീട്ടിലിരിക്കൂ രോഗത്തെ പ്രതിരോധിക്കൂ സുരക്ഷിതമായ നാളെക്കായ് പ്രാർത്ഥിക്കൂ...

ഷാനിയ കെ വി.
5 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം