ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന രാക്ഷസൻ

മോളേ - നീ എന്താണ് ചെയ്യുന്നത്. അമ്മ ഉറക്കെ വിളിച്ചു - ഓ ഈ അമ്മയെ കൊണ്ട് തോറ്റു. ഒന്ന് പുറത്ത് പോയി കളിക്കാൻ ഈ അമ്മ സമ്മതിക്കില്ല. അമ്മ കാണാതെ ഞാൻ പോകും. മൈതാനത്ത് പോയി കളിക്കണം - പുറത്ത് പോയാൽ രോഗം വരുമത്രേ. കേട്ടു മടുത്തു. എങ്ങനെ പുറത്ത് കടക്കാം എന്ന് ആലോചിച്ചു നിൽക്കുമ്പോൾ അറിയാതെ ടി.വിയിൽ വാർത്ത ഒന്നു ശ്രദ്ധിച്ചു. എന്റെ ദൈവമേ മരിക്കുന്നു എന്നോ- ഇത്ര ഭീകരമാണോ ഇത്: അസുഖം വന്നാൽ എന്റെ വീട്ടിലുള്ളവരെ കാണാതെ ഞാൻ നിൽക്കേണ്ടി വരുമോ. അയ്യോ ചിന്തിക്കാൻ വരെ കഴിയില്ല. തൽക്കാലം കളിച്ചില്ലെങ്കിലും വേണ്ടില്ല, എന്റെ അമ്മയെ കാണാതെ എനിക്ക് നിൽക്കാൻ കഴിയില്ല. വേണ്ട കളിയില്ല. വീട്ടിൽ ഏട്ടന്റെ കൂടെ കളിക്കാം. ഏട്ടനെ കളിക്കാൻ വിളിക്കുമ്പോഴാണ് അമ്മരാവിലെ എഴുന്നേൽക്കാൻ വേണ്ടി എന്നെ വിളിക്കുന്നത്. അയ്യോ സ്വപ്നമായിരുന്നോ. സ്വപ്നമായാലും ഞാൻ എങ്ങോട്ടും കളിക്കാൻ പോകില്ല. കൊറോണ രാക്ഷസൻ എന്നെ പിടിച്ചാലോ.

വാഗ്ധ സി വി.
1 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ