വർഗ്ഗം:41076 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
                                                       കവിത
   ക്രൂരത
                                                         

എന്തിനുമനുഷ്യനെ നീ

നിന്റെ സ്വാന്തമാം ഭൂമിയോടു കാണിക്കുന്നു?

പാവമാം പാവമാം ഭൂമിയെ നീ

എന്തിനു ചുട്ടു പൊള്ളിക്കുന്നു നാരദാ

എന്തിനു ക്രൂരത ഇത്രമാത്രം

അമ്മയാം ഭൂമിയേ പൊള്ളിക്കുവനായി

പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നുവോ നീ ഇന്ന്?

‌എന്തിനു സ്വയംപാപിയാകുന്നു നീ

ക്രൂരത കാണിക്കുന്നുവോ നീ

മനുഷ്യ നീ എന്തിനു ഇങ്ങനെ........?

കാലത്തിൻ കൈയ്യൊപ്പുകൾ ചാർത്തുമോ അമ്മയാം ഭൂമിയോട്......?

സ്റ്റെഫി ജോൺ 9b


     പ്രപഞ്ചം
      

മധുരമാം നിൻ ഗാനം കേട്ടു ഞാൻ ഉണരവേ

നിൻ ഭാവലോലമാം മുഖം ഞാൻ കണ്ടു

നിന്നെ അറിഞു ഞാൻ നടന്നു

നിൻ ചുംബന കിരണമേറ്റ് ഞാൻ അലയവേ

നിന്നിലെ രാഗലോല നിമിഷങ്ങൾ എന്നിലായി

കിഴക്ക് ദിക്കിൽ നിന്നു ഏൽക്കുന്ന

നിൻ കിരണങ്ങൾ എന്നിലലിഞ്ഞു

അറിയാതെ നിന്നിൽ ഞാൻ ലയിച്ചു

അശ്വാസമായി നിൻ ഗാനം ഞാൻ പാടി

കുഞുച്ചിറകുകൾ പേടിച്ചപ്പോൾ

ഓടിയെത്തിയില്ലയോ നീ എന്നിൽ

ചിറകൊടിഞ്ഞു തളർന്ന എന്നെ നീ

കിരണത്താൽ ഉയർത്തിയില്ലയോ വാനോളം

നിന്റെ ഈ നല്ല മനോഹാരിത

എന്നെ സായൂജൃമാക്കു നിന്നിലെ പച്ചപ്പുും നീയാകുന്ന സൂര്യനിലെ പ്രകാശവും

എന്നിൽ ചാരുതയുളളതാക്കുന്നു ഈ പ്രാപഞ്ചിക സൗന്ദര്യം

എൻ  ജീവിതം  സംപൂർണമാക്കുന്നു 
 
 സ്റ്റെന എസ്


       കാട്
വർണ ഭംഗിവിടരും കാട്

നയന ഭംഗി വിടരും കാട്

എന്തിനീമനുഷ്യൻ

അത് നശിപ്പിക്കുന്നു


പൂക്കൾ വിടരും കാട്

കിളികൾ പാടും കാട്

സുന്ദരമായൊരു കാട്

എന്തിനു കാട്ടിലെ

മരങ്ങൾ വെട്ടുന്നു മനുഷ്യൻ


പച്ചപ്പ് നിറഞ്ഞ കാട്

അരുവികൾ നിറയും കാട്

പണ്ട് മനുഷ്യർ ജീവിച്ചിരുന്ന കാട്

ഉത്ഭവ സ്ഥലം തന്നെ

നശിപ്പിക്കുന്നതെന്തിനി മനുഷ്യൻ

                                         റാണി

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.