വൻമുകം എളമ്പിലാട് എം.എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/പുത്തൻ ഉണർവ്.

Schoolwiki സംരംഭത്തിൽ നിന്ന്
പുത്തൻ ഉണർവ്.

യുദ്ധമുഖത്താണ് നമ്മളിന്ന് കൂട്ടരെ
പുതിയൊരു യുദ്ധമുഖത്താണ് നമ്മളിന്ന്
കൊറോണയെന്നാണ് ശത്രുവിൻ പേര്
ചെറിയവനെങ്കിലും ഭീകരനാണിവൻ
ഏറെ മനുഷ്യരെ കൊന്നവനാണിവൻ ,
ലോക രാഷ്ട്രങ്ങളെ വിറപ്പിച്ചവനാണിവൻ
അവനോട് ധീരതയോടെ പൊരുതുകയാണ് നാം
തോക്കല്ലാ ബോംബല്ല നമ്മുടെ ആയുധം
പുത്തനൊരായുധമാണത്കൂട്ടരെ വൃത്തിയും ശുദ്ധിയും
വേറിട്ടു നിൽക്കലുമാണത് കൂട്ടരെ
യുദ്ധം ജയിച്ചിടാൻ വ്യക്തി ശുചിത്വം പാലിച്ചിടേണം
നാം തുമ്മുമ്പോഴും മൂക്കു ചീറ്റു മ്പോഴും
പിന്നെ തുപ്പുമ്പോഴുമേറെ കരുതൽ വേണം
ശത്രു വിൻ വഴിയാണവയെന്നറിവു വേണം
കൂട്ടുകൂടുമ്പോഴും ശ്രദ്ധ വേണം
കൂട്ടമായി നിൽക്കാതിരിക്കവേണം
ഇടക്കിടെ സോപ്പിട്ടു നന്നായ് കൈ കഴുകിടേണം
മൂക്കിലും വായിലും തൊടാതിരിക്കണം
എങ്കിലേ കൂട്ടരെ നമ്മൾ ജയിക്കൂ
എങ്കിലേ കൂട്ടരെ ശത്രു തോൽക്കൂ
 

അദ്വൈത് എം.കെ
4 A വൻമുകം-എളമ്പിലാട് എം എൽ പി സ്കൂൾ.
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത