വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/കുളി മടിയൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുളി മടിയൻ

ഒരിടത്തൊരു കരടി കുട്ടനും അവന്റെ അച്ഛനും കൂടെ സന്തോഷമായി ജീവിച്ചിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കരടികുട്ടന് കുളിക്കാൻ മടിയായി തുടങ്ങി. അവൻറെ അടുത്ത് അച്ഛന് പോലും പോകാൻ വയ്യാതായി അച്ഛൻ അവനോടു പറഞ്ഞു കരടി കുട്ടാ ഒന്ന് കുളിക്കടാ നിന്നെ നാറുന്നു എന്തെങ്കിലും അസുഖം വരും അതൊന്നും കേൾക്കാതെ കരടിക്കുട്ടൻ കളിക്കാനായി വെളിയിൽ പോയി. കളിക്കാൻ പോകുന്ന വഴി ചെളിവെള്ളം കണ്ടു അതിലും കളിച്ചവൻ കുറച്ചുകൂടി അഴുക്കായി അവൻ കൂട്ടുകാരുടെ അടുത്തെത്തി അവർ പറഞ്ഞു നീ എന്താ ഇങ്ങനെ നിനക്കൊന്നു കുളിച്ചുകൂടെ നാറുന്നു ഇനി കുളിച്ചിട്ടു ഇവിടെ വന്നാൽമതി കരടിക്കുട്ടൻ വിഷമിച്ച് വീട്ടിൽ പോയി എന്നിട്ടും അവൻ കുളിക്കാൻ തയ്യാറായില്ല പിറ്റേദിവസം അവന് ഒരു അസുഖം ബാധിച്ച എഴുന്നേൽക്കാൻ പോലും വയ്യാതായി ആരും അവനെ കാണാൻ പോലും വന്നില്ല അവന്റെ അച്ഛൻ നാറ്റം സഹിക്കാൻ വയ്യാതെ മരുന്നുകൊടുത്തു അവസാനം അവൻ തന്നെ പറഞ്ഞു അച്ഛാ എനിക്ക് കുളിക്കണം അച്ഛൻ അവനെ വൃത്തിയായി കുളിപ്പിച്ചു. അസുഖം ഭേദമായി അവൻ കൂട്ടുകാരുടെ അടുത്തേക്ക് ഓടി അവന്റെ
വൃത്തികണ്ട് കൂട്ടുകാർ അവനെ കൂടെ കൂട്ടി സന്തോഷത്തോടെ കളിച്ചു ച്ചു പിന്നീടൊരിക്കലും അവൻ കുളിക്കാതി രുന്നിട്ടില്ല.

നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം എങ്കിൽ എല്ലാവരും നമ്മുടെ കൂടെ കാണും വൃത്തിയായി ഇരുന്നാൽ ഏത് അസുഖത്തെയും നമുക്ക് തോൽപ്പിക്കാം....
 

ചൈത്ര
6 വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ