വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

കഴിഞ്ഞാഴ്ച ഞങ്ങളുടെ വീട്ടിൽ സുമിയാന്റി വന്നു .എന്നോട് ചോദിച്ചു സുഖമാണോ പാറുക്കുട്ടി ?എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? നീ കഥയെഴുതുമല്ലൊ ?ഇത്തവണ ഏതു കഥയാണ് എഴുതിയത് ?ആന്റി ....ഞാൻ അനുഭവ കഥയാണ് എഴുതിയത് .അപ്പോൾ എന്നോട് ആന്റി പറഞ്ഞു ,അങ്ങനെയെങ്കിൽ നീ പറയു മോളെ...ആന്റിയുടെ വാക്കുകൾ കേട്ട നിമിഷം ഞാൻ ആ കഥ പറയാൻ തുടങ്ങി.

                                                 എന്റെ ഏറ്റവും അടുത്ത കളി കൂട്ടുകാരിയാണ്  പൊന്നു .അവളുടെ പപ്പയും മമ്മിയും വിദേശത്താണ് .അവൾ എന്നും വീട്ടിൽ കളിയ്ക്കാൻ വരുമായിരുന്നു .ഞങ്ങൾ ഇരുവരും മാവിൻ ചുവട്ടിലായിരുന്ന് കളിക്കുമായിരുന്നു .നല്ല രസമാണ് അവിടെയിരുന്നു കളിയ്ക്കാൻ . ഞാൻ പൊന്നുവിന്റെ വീട്ടിൽ ചെന്നാൽ അവിടെയുള്ള പട്ടി ടോമി എന്നെ കണ്ടാൽ ഉറക്കെ കുരക്കും .തുടലു പൊട്ടിച്ചു വരുമെന്ന് കരുതി ഞാൻ ഓടിക്കളയും .ഒരു നാൾ 

പൊന്നുവിന്റെ പപ്പയും മമ്മിയും അവളെ ഇറ്റലിയിലേക്ക് കൊണ്ടുപോകുകയാണെന്നും ഇനിയുള്ള അവളുടെ താമസം എവിടെയാണെന്നും ഞാൻ കേട്ടു. ഇതിനിടയിൽ അവർ ഇറ്റലിയിലേക്ക് പറന്നു .എന്റെ കൂട്ടുകാരി അടുത്തില്ല എന്ന് ഓർത്തപ്പോൾ ഞാൻ വേദനിച്ചു .എന്തായാലും അവളുടെ നല്ലതിന് വേണ്ടിയല്ലെയെന്നു ഓർത്തു സമാധാനിച്ചു .ഇതിനിടയിൽ ക്ഷണിക്കാത്ത അതിഥിയെ പോലെ കൊറോണ വൈറസ് കടന്നു വന്നു .അതിന്റെ ആഘാതം ഇറ്റലിയിലുമുണ്ടായി .ധാരാളം ആളുകൾ മരിച്ചു വീണു .ഇതൊക്കെ കേട്ടപ്പോൾ എനിക്ക് ഭയം തോന്നി .കാരണം പൊന്നു അവിടെയാണ് .കുറച്ചു നാൾ കഴിഞ്ഞു പൊന്നുവിന്റെ മുത്തശ്ശിയെ ഇറ്റലിയിലുള്ള ഒരു ആന്റി വിളിച്ചു .അവൾക്കും അവളുടെ പാപ്പയ്ക്കും മമ്മിക്കും കൊറോണ സ്ഥിരീകരിച്ചു വെന്നുപറഞ്ഞു . ഈ കാര്യം നാട്ടിൽ പരന്നു.ഈ വാർത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു .ആ ദിവസം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .അവർക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ

 മുഴുകി ഇരുന്നു സാദാ സമയവും .
                 അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു .വീണ്ടും പൊന്നുവിന്റെ   മുത്തശ്ശിയെ ആരോ വിളിച്ചു .അവരുടെയെല്ലാം രോഗം ഭേദമായെന്നു പറഞ്ഞു .

ഇത് കേട്ടപ്പോൾ ഞാൻ ആഹ്ലാദഭരിതയായി.എന്റെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകി .ഈശ്വരാ ....നിനക്ക് ഒരായിരം സ്തുതി .

പ്രതിഭ പി
6 A വി വി എസ് ഡി യു പി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ