വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം/മികച്ച നേട്ടങ്ങൾ 2022

Schoolwiki സംരംഭത്തിൽ നിന്ന്

ഫുട്ബോൾ അക്കാദമി

വിദ്യാർത്ഥികളെ കലാ-കായിക പ്രവർത്തനങ്ങളുടെ ഭാഗമാക്കി ലഹരി വിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ചുവടു പിടിച്ചാണ് ഫുട്ബോൾ അക്കാദമി ഒരുക്കിയിരിക്കുന്നത്.അഞ്ചുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വിദഗ്‌ധപരിശീലനം നൽകുന്നു.രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലനത്തിന് കുട്ടികൾ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.അക്കാദമി നിലവിൽവന്നതിനു ശേഷം വിവിധ ഫുട്ബോൾ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .ജില്ലാ, സംസ്ഥാന ടീമിലേക്ക് ആൺകുട്ടികളെയും പെൺകുട്ടികളെയും തിരഞ്ഞെടുത്തിട്ടുണ്ട്

ജേഴ്സി, ഫുട്ബോൾ വിതരണം

സ്കൂൾ ഫുട്ബോൾ ടീമിന് Excise Dept: ന്റെ ശ്രമഫലമായി ജേഴ്സി, ഫുട്ബോൾ എന്നിവ വിതരണം ചെയ്തപ്പോൾ ..

സമ്മർ കോച്ചിംഗ് 2022

കൊറോണ എന്ന മഹാമാരി മൂലം ഓൺലൈൻ പഠനത്തിൽ നിന്ന് കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് അവരുടെ മാനസിക ഉല്ലാസങ്ങൾക്കും അഭിരുചികൾ വളർത്തുന്നതിനും വേണ്ടി അവധിക്കാല പരിശീലനങ്ങളുടെയാണ് 'സമ്മർ കോച്ചിംഗ് 2022' എന്ന പേരിൽ പരിപാടി ആരംഭിച്ചത് ശ്രീ എം അജയകുമാർ ലെക്ചർ ,ഡയറ്റ് ,ആലപ്പുഴ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പ് രണ്ടുമാസക്കാലം തുടർച്ചയായി നീണ്ടുനിന്നു .വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ കായികം പ്രവർത്തിപരിചയം സംഗീതം യോഗ ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിലായി പരിശീലനങ്ങൾ നടന്നു.അവധിക്കാല പരിശീലനത്തിന്റെ സമാപന സമ്മേളനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്പോർട്സ് പരിശീലനങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ജേഴ്സി വിതരണവും നടത്തി.

സ്പോർട്സ് മുറിയുടെ ഉദ്ഘാടനം

നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു

സ്പോർട്സ് ദിനം-2022

2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ സ്പോർട്സ് ഡേ ഉദ്ഘാടനം നിർവ്വഹിച്ചു.

2022

  • സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ( ആൺകുട്ടികൾ ) Under 14 റണ്ണർ അപ്പ് നേടി.
  • കോഴിക്കോട് വെച്ച് നടന്ന ഏഴാമത് കേരള സംസ്ഥാന ഗുസ്തി മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ (അണ്ടർ 17 ) വി.വി.എച്ച്.എസ്.എസ് ലെ അക്ഷയ മധു സ്വർണ്ണമെഡൽ നേടി.
  • ഏഴാമത് കേരള സംസ്ഥാന ഗുസ്തി മത്സരത്തിൽ (അണ്ടർ 15) വെങ്കലമെഡൽ നേടിയ ആദിത്യ പി.ആർ