വി വി എച്ച് എസ് എസ് താമരക്കുളം/കായികരംഗം/മികച്ച നേട്ടങ്ങൾ 2022
ഫുട്ബോൾ അക്കാദമി
വിദ്യാർത്ഥികളെ കലാ-കായിക പ്രവർത്തനങ്ങളുടെ ഭാഗമാക്കി ലഹരി വിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ചുവടു പിടിച്ചാണ് ഫുട്ബോൾ അക്കാദമി ഒരുക്കിയിരിക്കുന്നത്.അഞ്ചുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വിദഗ്‌ധപരിശീലനം നൽകുന്നു.രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലനത്തിന് കുട്ടികൾ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.അക്കാദമി നിലവിൽവന്നതിനു ശേഷം വിവിധ ഫുട്ബോൾ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾക്ക് മികച്ചനേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .ജില്ലാ, സംസ്ഥാന ടീമിലേക്ക് ആൺകുട്ടികളെയും പെൺകുട്ടികളെയും തിരഞ്ഞെടുത്തിട്ടുണ്ട്
ജേഴ്സി, ഫുട്ബോൾ വിതരണം
സ്കൂൾ ഫുട്ബോൾ ടീമിന് Excise Dept: ന്റെ ശ്രമഫലമായി ജേഴ്സി, ഫുട്ബോൾ എന്നിവ വിതരണം ചെയ്തപ്പോൾ ..
സമ്മർ കോച്ചിംഗ് 2022
സ്പോർട്സ് മുറിയുടെ ഉദ്ഘാടനം
സ്പോർട്സ് ദിനം-2022
2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ സ്പോർട്സ് ഡേ ഉദ്ഘാടനം നിർവ്വഹിച്ചു.
2022
- സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ( ആൺകുട്ടികൾ ) Under 14 റണ്ണർ അപ്പ് നേടി.
- കോഴിക്കോട് വെച്ച് നടന്ന ഏഴാമത് കേരള സംസ്ഥാന ഗുസ്തി മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ (അണ്ടർ 17 ) വി.വി.എച്ച്.എസ്.എസ് ലെ അക്ഷയ മധു സ്വർണ്ണമെഡൽ നേടി.
- ഏഴാമത് കേരള സംസ്ഥാന ഗുസ്തി മത്സരത്തിൽ (അണ്ടർ 15) വെങ്കലമെഡൽ നേടിയ ആദിത്യ പി.ആർ