വി ഡി യു പി എസ് പാലിയംതുരുത്ത്/

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ. പി. കെ. മുരളീധരനെ 1968 ജനുവരി 1 മുതൽ ഹെഡ്മാസ്റ്റർ ആയി പ്രമോട്ട് ചെയ്തു. സഹ അധ്യാപകരായി സർവ്വ ശ്രീ പി. കെ. പുഷ്പാവതി, കെ. ജി. രമണി, പി. കെ. പരമേശ്വരൻ, പി. കെ. ധർമരാജൻ, പി. വി. കുട്ടികൃഷ്ണൻ,, വി എസ്. രാമാദേവി, വി. വി അംബിക യും പ്യൂൺ ആയി കെ. കെ. സുബ്രഹ്മാന്യനും സ്കൂളിൽ നിയമിക്കപ്പെട്ടു.. ഇവർ വിരമിച്ചതിനു ശേഷം തസ്ഥാനത്തേയ്ക്ക് 2003. ഏപ്രിൽ 30 ന് പുതിയ ഹെഡ്മിസ്ട്രെസ് ആയി. ശ്രീമതി ഒ. എസ്. ഷീന പ്രൊമോട്ട് ചെയ്യപ്പെട്ടു. കൂടാതെ പുതിയ അധ്യാപകരായി ശ്രീമതി ഷീയ പി. ടി, ശ്രീമതി ഗീത വർഗീസ്.പി.,ശ്രീമതി ഷീജ. എം. ഡി, ശ്രീ ലക്ഷ്മിനാരായണൻ എന്നിവരും നിയമിതാരായി. പ്യൂൺ ആയി ശ്രീ വി. എസ്. പ്രകാശനും നിയമിതാനായി. പിന്നീട് പ്രകാശന്റെ മരണത്തെ തുടർന്നു ശ്രീമതി ജയ പ്യൂൺ ആയി.2018 ഇൽ പുതിയ ഡിവിഷൻ ലഭിച്ചതിനെതുടർന്ന് ശ്രീമതി നീതു. കെ. ജെ, ശ്രീമതി ചിത്തിര എന്നിവർ നിയമിതാരായി

1969 ഇൽ ആണ്  ഈ  വിദ്യാലയത്തിൽ അധ്യാപക - രക്ഷകർതൃ  സംഘടന രൂപീകൃതമായത്. ആദ്യത്തെ പി ടി എ പ്രസിഡണ്ട്‌ ശ്രീ. സേവ്യർ ജി ക്രോസൗസ് ആയിരുന്നു. ഈ  വിദ്യാലയത്തിന്റെ സർവതോൻമുഖമായ  വികസനത്തിന്‌  വേണ്ടി സഹായിക്കുന്ന വിദ്യാർത്ഥദായിനി സഭ മാനേജമെന്റിന്റെ പ്രവർത്തനം പ്രത്യേകം എടുത്തു പറയേണ്ടതാണ്