വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം - ആഘോഷ തിമിർപ്പിൽ
22-23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം രക്ഷാകർത്താക്കളെയും വിശിഷ്ട വ്യക്തികളെയും ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്. പൂർവ്വ വിദ്യാർത്ഥിയായ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രവേശന ഗാനം കുട്ടികൾ ആലപിച്ചു. പി ടി എ പ്രസിഡന്റ് ശ്രീജയകുമാർ ആശംസ നേർന്നു. നവാഗതരായ കുഞ്ഞുങ്ങൾക്ക് ഹെഡ്മിസ്ട്രസ്സ് മധുരവും പേനയും വിതരണം ചെയ്തു. നല്ലൊരു സ്കൂൾ വർഷം ആശംസിച്ചു.
വായന- മാസാചരണപരിപാടികൾ
വായനാമാസാചരണം ജൂൺ 19 മുതൽ ജൂലൈ 27 വരെ നീണ്ടു നിന്നു. പുസ്തകാസ്വാദനം, പതിപ്പു പ്രകാശനം, കവിത ആലാപനം, ഒരു മാസം നീണ്ട വിവിധപരിപാടികൾ നടന്നു. വിജയി കൾക്ക് പ്രിൻസിപ്പൽ സമ്മാനങ്ങൾ നൽകി. ശ്രീ രാജൻ പി പൊഴിയൂർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലഹരി വിമുക്തമാക്കാൻ
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന് വിഴിഞ്ഞം എസ് ഐ ജോൺ ബ്രിട്ടോ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സെടുത്തു. എൻ സി സി, എസ് പി സി, സ്കൗട്ട്, റെഡ്ക്രോസ്സ് നേതൃത്ത്വതിൽ റാലി സംഘടിപ്പിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ നാടകം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ദിന പോസ്റ്റർ വരച്ച് പ്രദർശനം നടത്തി.
ഒക്ടോബർ 1 മുതൽ നവംബർ 1 വരെ ലഹരി വിരുദ്ധ മാസാചരണമായിരുന്നു. ഒക്ടോബർ 6 ന് കേര വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ തല ജാഗതാ സമിതികൾ രൂപീകരിച്ചു.
ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ലഹരി വിമുക്ത ദീപം തെളിയിച്ചു. സി ഐ ജി യുടെ ഗ്രാമദീപം ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എഴ് എ യിലെ ആദിൽ മുഹമ്മദ് ഒക്ടോബർ 26 ന് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചു
സമാപന ദിവസമായ നവംബർ ഒന്നാം തിയതി പൂർവ്വ വിദ്യാർത്ഥികളടക്കം സ്കൂളിനകത്ത് ലഹരിവിരുദ്ധചങ്ങല സംഘടിപ്പിച്ചു. പ്രതീകാത്മകമായി മേരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ചു.
സ്വാതന്ത്ര്യദിനം എഴുപത്തഞ്ചാം വാർഷികത്തിലേയ്ക്ക്
സ്വാതന്ത്ര്യ ദിനം 8.30 ന് തന്നെ പ്രിൻസിപ്പൽ വിൻസെന്റ് സാർ പതാക ഉയർത്തൽ കർമ്മം നിർവ്വഹിച്ചു. എൻ സി സി എൻ എസ് എസ് എസ് പി സി എന്നിവയുടെ നേതൃത്തത്തിൽ പതിവുപോലെ റാലിയുണ്ടായിന്നു. റാലിയിൽ പി റ്റി എ എം പി ടി എ അധ്യാപകർ എന്നിവർ പങ്കെടുത്തു. ജസ്റ്റിസ് എം ആർ ഹരിഹരൻയർ ഉദ്ഘാടനം നിർവഹിച്ചു. റാലി കഴിഞ്ഞ ത്തിയ കുട്ടികൾക്ക് പായസവിതരണം നടത്തി. നൃത്തം ദേശഭക്തിഗാനം എന്നിങ്ങന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മേളകൾ- മികവുകളിലൂടെ
സെപ്റ്റംബർ 21,22 ദിവസങ്ങളിൽ സ്കൂൾ തലത്തിൽ ശാസ്ത്ര,പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു. കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു. ശാസ്ത്ര ഗണിത വിഷയങ്ങളിൽ സ്റ്റിൽ മോഡൽ വർക്കിങ് മോഡൽ തലങ്ങളിൽ സമർത്ഥരായ കുട്ടികളെ കണ്ടെത്തി. പ്രവൃത്തിപരിചയമേളയിൽ ചോക്കു നിർമ്മാണം, സാമ്പ്രാണി തിരി നിർമ്മാണം, ചിരട്ടയിലെ ശിൽപ്പങ്ങൾ, കളിമണ്ണിൽ നിർമ്മാണം എന്നിങ്ങനെ വിവിധ നിർമ്മാണങ്ങൾ ഉണ്ടായിരുന്നു. ഒന്നാം സ്ഥാനത്തിനർഹരായവരെ ഉപജില്ലാ തലത്തിൽ മത്സരത്തിനായി തെരഞ്ഞെടുത്തു.