വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും ശുചിത്വവും

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുത്താലേ ആരോഗ്യവാനാവാൻ സാധിക്കൂ.നല്ല ആരോഗ്യശീലങ്ങൾ ഇവയെല്ലാമാണ്.

   • രാവിലെ നേരത്തെ ഉണരണം.
   • ദിവസവും രണ്ടു നേരം  പല്ലു തേയ്ക്കണം,കുളിക്കണം .
   • ആഹാരത്തിനു മുൻപും ശേഷവും കൈയ്യും വായും കഴുകണം.
   • വൃത്തിയുള്ള വസ്ത്രം ധരിക്കണം .
   • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .
   • പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കണം .
   • ആഹാര സാധനങ്ങൾ തുറന്നു വയ്ക്കരുത് .
   • തുറന്നു വച്ച ആഹാരപദാർത്ഥങ്ങൾ കഴിക്കരുത് .
   • പുറത്തു പോയി വരുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം .
   • പൊതു ഇടങ്ങളിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം .

കൊറോണ ,നിപ്പ തുടങ്ങിയ വൈറസുകൾ സമൂഹത്തിൽ പടരുമ്പോൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾകൃത്യമായി അനുസരിക്കണം.യാത്രകൾ ഒഴിവാക്കി കഴിവതും വീട്ടിൽ തന്നെ ഇരിക്കുക.പുറത്തുള്ളവരുമായി അടുത്ത് ഇടപഴകുകയോ,ഹസ്തദാനം ചെയ്യുകയോ പാടില്ല.പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക.പൊതുസ്ഥലങ്ങളിൽ തുപ്പരുത്.പ്ലാസ്റ്റിക്ക് വളരെ അപകടകാരിയാണ്.പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക.മാലിന്യങ്ങൾ വലിച്ചെറിയാതെ അവ വളമായി ഉപയോഗിക്കുകയോ,ശരിയായ രീതിയിൽ സംസ്കരണം നടത്തുകയോ ചെയ്യണം.മാലിന്യങ്ങളിൽ നിന്നും ദുർഗന്ധം വമിക്കാനും ,ഈച്ച ,കൊതുക്‌ എന്നിവ പെരുകുവാനും സാധ്യതയുണ്ട്.മഴക്കാലത്ത് പാത്രങ്ങളിലും ചിരട്ടകളിലുമെല്ലാം മഴവെള്ളം കെട്ടി നിന്നാൽ അതിൽ കൊതുകുകൾ മുട്ടയിട്ടു പെരുകും.അതിനാൽ ഡെങ്കിപ്പനി ,ചിക്കുൻ ഗുനിയ,മലമ്പനി തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിച്ചാൽ കൊതുകിനെ അകറ്റാൻ നമുക്ക് കഴിയും.വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.

ശുചിത്വ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ നമ്മുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.മാരക രോഗങ്ങളെ തുരത്താം .ഒരു ജനതയെ തന്നെ രക്ഷിക്കാം.

ഗായത്രി എം കെ
3 എ വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം