വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണക്കാലത്ത്

പതിവ് പോലെ എയ്ഞ്ചൽ അന്നും സ്കൂളിൽ പോയി . റിവിഷൻ സമയമായതിനാൽ ഒരു പാട് പഠിക്കാനുണ്ടായിരുന്നു . പഠനം അതിന്റെ അവസാന ഘട്ടത്തിലെത്തി. ഇനി പരീക്ഷ എത്തുകയെ വേണ്ടൂ . ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോഴാണ് ടീച്ചർ ഒരു ദുഖകരമായ വാർത്ത പറഞ്ഞത് . നമ്മുടെ നാട്ടിലും കൊറോണ എന്ന മഹാമാരി എത്തി എന്നായിരുന്നൂ അത് . അതോടൊപ്പം പരീക്ഷ മാറ്റി വച്ച കാര്യവും നാളെ മുതൽ അവധിക്കാലം തുടങ്ങുകയാണ് എന്നും ടീച്ചർ പറഞ്ഞു. അങ്ങനെ എയ്ഞ്ചലിന്റെ അവധിക്കാലം തുടങ്ങി .

എയ്ഞ്ചൽ സ്കൂൾ വിട്ടു വീട്ടിലെത്തി . മുത്തശ്ശിക്ക് പതിവ് പോലെ സന്തോഷമൊന്നും കാണുന്നില്ല . അവൾ കാരണം തിരക്കി. വിദേശത്തുള്ള അവളുടെ അച്ഛന് സുഖമില്ല എന്ന്. ഏഞ്ചലിന്റെ അച്ഛനും അമ്മയ്ക്കും വിദേശത്താണ് ജോലി . അവൾ വേഗം തന്നെ ഫോണെടുത്തു അമ്മയെ വിളിച്ചു . അച്ഛന് എന്ത് പറ്റി എന്ന് ചോദിച്ചു . പനിയും ശ്വാസതടസ്സവുമായി അച്ഛൻ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന് അമ്മ പറഞ്ഞു . പേടിക്കാനൊന്നുമില്ല എന്ന് 'അമ്മ പറഞ്ഞെങ്കിലും എയ്ഞ്ചലിന് സങ്കടമായി. മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങി അവൾ ഭക്ഷണം കഴിച്ചു കിടന്നു. എന്തോ ഒരു അസ്വസ്ഥത അവളെ ശല്യം ചെയ്തു. അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് അതിരാവിലെ തന്നെ 'അമ്മ വിളിച്ചു. അച്ഛന്റെ അസുഖവിവരങ്ങൾ അവളോട് പറഞ്ഞു. "അച്ഛന് കൊറോണയാണ് മോളെ എത്രയും വേഗം സുഖം പ്രാപിക്കാൻ മോൾ പ്രാർത്ഥിക്കണം", കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ട് അമ്മ പറഞ്ഞു. അവളും മുത്തശ്ശിയും പ്രാർത്ഥനയോടെ അമ്മയുടെ ഫോൺ വിളിക്കായി കാത്തിരുന്നു. കുറച്ചു ദിവസത്തിന് ശേഷം 'അമ്മ എയ്ഞ്ചലിനെ വിളിച്ചു പറഞ്ഞു. "മോളെ മോളുടെ പ്രാർത്ഥന ദൈവം കേട്ടു . അച്ഛന് അസുഖം ഭേദമായി . "ഈ സന്തോഷ വാർത്തയോടൊപ്പം കൊറോണ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അമ്മ പറഞ്ഞു കൊടുത്തു. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അമ്മ പറഞ്ഞു മനസ്സിലാക്കി. കൊറോണയുടെ പ്രതിസന്ധികൾ മറികടന്നാൽ എത്രയും പെട്ടെന്ന് അച്ഛനും അമ്മയും നാട്ടിലെത്താമെന്നും പറഞ്ഞു. മുത്തശ്ശിയും എയ്ഞ്ചലും അവരുടെ വരവും കാത്തിരിക്കുകയാണ്.

സന സംഗീത്
3എ വി. എൽ. പി. എസ്. കല്ലൂർ,
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ