വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ൽനടപ്പിലാക്കിയ ലിറ്റിൽ കൈറ്റ് സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിർവ്വഹിച്ചു വി പി എസും ലിറ്റിൽ കൈറ്റ് സ് തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നു. ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു.

പരിശീലന ക്ലാസ്സുകൾ

ആനിമേഷൻ,പ്രോഗ്രാമിങ് , മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ബുധനാഴ്ചയും ക്ലാസ്സു നടത്തുന്നു. ആനിമേഷന് ടുപ്പി ട്യൂബ് ഡെസ്ക്, പ്രോഗ്രാമിങ്ങിന് സ്ക്രാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ട്യീനിങ്, എക്സ്റ്റെൻഡ് ഫ്രെയിം, മോഡുകൾ ടുപ്പീട്യൂബിൽ പരിചയപ്പെടുന്നു. വ്യത്യസ്ഥങ്ങളായ ഫോണ്ടുകൾ, ഹെഡർ-ഫൂട്ടർ,ഫൂട്നോട്, ഇൻടെക്സ് എൻട്രി എൻഡ് നോട്, മലയാളം ടൈപ്പിങ് പരിശീലനം, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ എന്നിങ്ങനെ ഘട്ടങ്ങളിലുടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവർത്തനങ്ങൾ.

ലിറ്റിൽകൈറ്റ്സ് മികവുകൾ

എട്ടാം സ്റ്റാൻഡേർഡിലെത്തുന്ന കുട്ടികളിൽ നിന്ന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു ഈ പഠന പ്രക്രിയയുടെ ഭാഗമായി സാങ്കേതിക രംഗത്തെ വൈവിധ്യമാർന്ന മേഘലകളിൽ നിപുണരാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തിക്കുന്നു അവർ വിജയം കൈവരിച്ച മേഘലകൾ തെരഞ്ഞെടുക്കാൻ ക്യാമ്പുകൾ സജ്ജമാക്കുന്നു ഐ ടി സംബന്ധമായ എല്ലാ മേഘലകളിലും പ്രാവീണ്യം തെളിയിച്ചു കൊണ്ട് കുട്ടികൾ സ്കൂൾ അങ്കണങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നു സാങ്കേതികതയോടുള്ള കുട്ടികളുടെ താൽപ്പര്യം അവരുടെ കഴിവുകൾ മികവോടുകൂടിത്തന്നെ കൈവരിക്കുവാൻ ലിറ്റിൽ കൈറ്റ്സ് അവരെ സജ്ജരാക്കുന്നു.

ബോധവല്ക്കരണപരിപാടികൾ-ലിറ്റിൽകൈറ്റ്സുകളുടെ നേതൃത്ത്വത്തിൽ

ലിറ്റിൽ കൈറ്റ്സ് മികവുകളിൽ എടുത്തു പറയാനുള്ളത് അവർ അധ്യാപകരുടെ റോൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നുള്ളതു തന്നെയാണ് അവരുടെ മികവ് ലിറ്റിൽ കൈറ്റ്സുകൾ ഓരോ വർഷവും ബോധവൽക്കരണ ക്ലാസ്സുകളെടുക്കുന്നു. അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്, കമ്പ്യൂട്ടർ സാക്ഷരത, കുട്ടികൾക്കുള്ള സത്യമേവജയതേ ക്ലാസ് യുപിതലത്തിലുള്ള കുട്ടികൾക്കും ഭിന്നശേഷി ക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ അവയിൽ ചിലതാണ്.

ലഹരിക്കെതിരെ-അരവിന്ദിൻെറ ബോധവൽക്കരണക്ലാസ്സ്

ഹൈടെക് ക്ലാസ്മുറി സംരക്ഷണച്ചുമതല ലിറ്റിൽകൈറ്റ്സിന്

എല്ലാക്ലാസ്സ് റൂമുകളുംഹൈടെക്ക് തലത്തിലേയ്ക്ക് മാറ്റപ്പെട്ടു. എല്ലാ വിഷയങ്ങളുടെയും പാഠ്യ പഠനത്തിനു സഹായകമാകണ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് റൂമുകളും സജ്ജമായിക്കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സുകളും കമ്പ്യൂട്ടർ ലാബ് സജ്ജീകരണത്തിന്റെ ഭാഗമായി കഴിഞ്ഞു. . അതോടൊപ്പം ക്ലാസ്സ് മുറിയിൽ പ്രൊജക്ടർ ലാപ്പ്ടോപ്പ് എന്നിവയുടെ വിന്യസനം സുഗമമാക്കാൻ ലിറ്റിൽ കൈറ്റ്സുകൾ സഹായിക്കുന്നു അതിനുള്ള പരിശീലനങ്ങൾ അവർ നേടിക്കഴിഞ്ഞിരിക്കുന്നു