വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്/

Schoolwiki സംരംഭത്തിൽ നിന്ന്

കൂഷ് ക്ലബ്

ലക്ഷ്യങ്ങൾ :-

  • കുട്ടികളുടെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിലൂടെ താത്പര്യപൂർവ്വം പഠനപ്രവർത്തനങ്ങളിൽഏർപ്പെടുന്നതിന്.
  • കുട്ടികളുടെ ഗണിത ശാസ്ത്ര പരവും വിശകലനാത്മകവുമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന്.
  • ആധുനിക മൽസര പരീക്ഷകൾ അഭിമുഖീകരിക്കേണ്ട നമുടെ കൊച്ചു കുട്ടികളുടെ ഗണിത ശാസ്ത്രപരമായ (വേഗതയും,കൃത്യതയും) നെെപുണികൾവികസിപ്പിച്ച് ഉന്നത പരീക്ഷകളിൽ വിജയം കെെവരിക്കുന്നതിന്.
  • കുട്ടികളുടെ നിരീക്ഷണ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്.
  • അനാരോഗ്യകരമായ ഇന്നത്തെ ജീവിത ഭക്ഷണരീതികളും പഠന മാനസിക പിരിമുറുക്കവും ഇല്ലാതാക്കുന്നതിനും, പഠനത്തിലും വ്യക്തി വികാസത്തിലും ഏകാഗ്രതയും അച്ചടക്കവും പരിപാലിക്കുന്നതിന്.
  • മറ്റുള്ളവരെ ബഹുമാനിക്കാനും സ്വഭാവശീലങ്ങൾ പരിശീലിക്കുന്നതിനും.
  • കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗ വാസനകളെ പരിപോഷിപ്പിച്ച് വിവിധ ഘട്ടങ്ങളിലൂടെ പരിശീലനമാർജിച്ച് നെെപുണികൾ വികസിപ്പിച്ച്, പ്രസ്തുത രംഗങ്ങളിൾ മികവ് തെളിയിക്കുന്നതിന്.

പ്രവർത്തന രീതി

സ്കൂളിലെ കുട്ടികളിൽ ഈ നാല് മേഖലകളിൽ താത്പര്യമുള്ള കുട്ടികളെ പ്രത്യേകം തിരഞ്ഞെടുത്ത് ഓരോ വിഭാഗത്തിന്റെയും ലക്ഷ്യങ്ങളും പ്രയോജനങ്ങളും വിശദീകരിച്ചു. ഒരാഴ്ചയിൽ മൂന്ന് സെഷനുകളെങ്കിലും കുട്ടികൾക്ക് ലഭിക്കുന്ന വിധത്തിൽ സ്കൂൾ പ്രവർത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ഓരോന്നിന്റെയും വിദഗ്ധരുടെ കീഴിൽ ജൂലെെ മാസം മുതൽ പരിശീലനം നൽകി വരുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും അധ്യാപക-രക്ഷാകർതൃ സമിതിയുടെ മേൽ നോട്ടവും ഓരോ ഇനങ്ങളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തി (നൃത്തം, അബാക്കസ്, കരാട്ടെ, ചിത്ര രചന) പ്രത്യേകം പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ചു. അധ്യാപക-രക്ഷാകർതൃ സമിതിയുടെ പൂർണപിന്തുണയോടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നു. ഓരോ ഇനത്തിനും ഓരോ അധ്യാപകന് പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും വിലയിരുത്തലിനും പ്രത്യേക ചുമതലകൾ നൽകിയിട്ടുണ്ട്.

ക്ലബുകളും പ്രവർത്തനങ്ങളും

നൃത്തം (നൂപുര )

ഉദ്ദേശം :- ശാരീരിക മാനസിക പരിപോഷണം

ലക്ഷ്യം :- കുട്ടികളെ നൃത്ത കലാഭ്യാസത്തിലൂടെ ശാരീരികവും മാനസികവും ഉല്ലാസവും കലാ പഠനവും.

റിപ്പോർട്ട് :- ശാസ്തീയമായ കലാഭ്യാസനം കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസം നൽകുമെന്ന ഉദ്ദേശത്തോടെ 2023-24 വർഷാരംഭത്തിൽ തന്നെ തീരുമാനമെടുത്ത് ആരംഭിച്ച പദ്ധതിയാണ് 'നൂപുര Dance club ’’

  • നൂപുരയിൽ 3 മുതൽ 7 വരെയുള്ള ക്ളാസിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. ഈ ക്ളാസ് ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ വെച്ച് നടക്കുന്നു. കൂടാതെ വാട്സ് ആപ് ഗ്രൂപ്പിലൂടെ നോട്ടുകളും നൽകുന്നു. വർഷങ്ങളായി നൃത്തം അഭ്യസിപ്പിച്ച് പരിചയമുള്ള ടീച്ചറുടെ കീഴിൽ ശാസ്തീയ നൃത്ത കലയായ ഭരതനാട്യം ആണ് കുട്ടികൾ അഭ്യസിച്ച് വരുന്നത്.
  • ഒരു മാസത്തിൽ ഫീസിനത്തിൽ 250 രൂപയും യൂനിഫോമിനായി 600 രൂപയും ഇതിനായി ചിലവ് വരുന്നു.
  • കുട്ടികൾ വളരെ താൽപര്യത്തോടെയാണ് നൃത്ത കല അഭ്യസിക്കുന്നത്. കലാമേളകളിലും ഈ കുട്ടികൾക്ക് മികച്ച നിലവാരം പുലർത്താൻ ഈ നൃത്ത പഠനം സഹായിക്കുന്നു.

അബാക്കസ്

ഉദ്ദേശം :- ഗണിതം ലളിതം

ലക്ഷ്യം :- ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിച്ച് ഗണിത പഠനം രസകരമാക്കാനും ഗണിതക്രിയകൾ എളുപ്പമാക്കാനും.

റിപ്പോർട്ട് :- ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിച്ച് ഗണിത പഠനം രസകരമാക്കാം എന്ന ലക്ഷ്യത്തോടെ 2023-24 അധ്യായന വർഷാരംഭത്തിൽ തന്നെ തീരുമാനമെടുത്ത പദ്ധതിയാണ് ഗണിതം മധുരം. ഈ വർഷം 'അബാക്കസ് 'ലൂടെയാണ് ഇത് നേടാൻ ഉദ്ദേശിച്ചത്.

  • 4,5,6,7 ക്ളാസിലെ കുട്ടികളാണ് ഈ പദ്ധതിയിലുള്ളത്. ഒന്നര മണിക്കൂർ ദെെർഘ്യമുള്ള ഈ ക്ളാസ് ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ വെച്ച് നടത്തുന്നു. കൂടാതെ വാട്സാപ്പ് ഗ്രൂപ്പിലൂടെ കൂടുതൽ പ്രാക്ടീസും നൽകുന്നുണ്ട്. അബാക്കസ് പരിശീലനം നേടിയ ഒരു അധ്യാപികയുടെ ശിക്ഷണത്തിലാണ് നടത്തുന്നത്.
  • സാമ്പത്തികമായി ചിലവ് വരുന്ന പദ്ധതിയാണിത്. 400 രൂപയോളം ചിലവ് വരുന്ന അബാക്കസ് കിറ്റ് ഓരോ കുട്ടിക്കും നിർബന്ധമാണ്. കൂടാതെ പരീശീലകന് നൽകേണ്ട കൂലിയും ഇടക്കിടെ നടത്തുന്ന ടാലന്റ് സെർച് പരീക്ഷകൾക്കും വേണ്ടി ഓരോ കുട്ടിക്കും മാസന്തോറും 200 രൂപയോളം ചിലവ് വരുന്നുണ്ട്. എന്നിരുന്നാലും ഇപ്പോൾ വളരെയധികം പുരോഗമന മാറ്റങ്ങളാണ് കുട്ടികളിൽ കണ്ടുവരുന്നതെന്നാണ് ഗണിത അധ്യാപകരുടെ അഭിപ്രായം.

കരാട്ടെ

ഉദ്ദേശം :- ശാരീരിക മാനസിക പരിപോഷണവും വ്യക്തി വികാസവും.

ലക്ഷ്യം :- ശാരീരിക മാനസിക ഉല്ലാസത്തിനും പരിപോഷണത്തിനും മറ്റുള്ളവരെ ബഹുമാനിക്കാനും സതാചാര ശീലങ്ങൾ പരിശീലിക്കുന്നതിനും.

റിപ്പോർട്ട് :- അനാരോഗ്യകരമായ ഇന്നത്തെ ജീവിത ഭക്ഷണ രീതികളും പഠന മാനസിക പിരിമുറുക്കവും ഇല്ലാതാക്കുന്നതിനും പഠനത്തിലും വ്യക്തി വികാസത്തിലും ഏകാഗ്രതയും അച്ചടക്കവും പരിപാലിക്കുന്നതിനുമായി ഈ അധ്യായന വർഷം ആരംഭിച്ച കലാ പരിശീലനമാണ് കരാട്ടെ.

  • പ്രവർത്തി ദിനങ്ങളി‍ൽ രാവിലെയും അവധി ദിവസങ്ങളിലും പരിചയ സമ്പന്നനായ ഒരു മികച്ച പരിശീലകന്റെ കീഴിൽ കരാട്ടെ അഭ്യസിച്ച് വരുന്നു.
  • നല്ല ആരോഗ്യ ശീലങ്ങളും സദാചാര്യ മര്യാദകളും പാലിക്കുന്നതിനായി ഈ ക്ലബ് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. സ്കൂളിലെ അച്ചടക്ക മര്യാദകളിൽ മറ്റു കുട്ടികൾക്ക് മാതൃകയാവാൻ ഈ ക്ലബിലെ കുട്ടികൾക്ക് കഴിയുന്നു.

ചിത്ര രചന

ഉദ്ദേശം :- കുട്ടികളിൽ സർഗ വാസനകളെ പരിപോഷിപ്പിക്കാൻ.

ലക്ഷ്യം :- കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന സർഗ വാസനകളെ പരിപോഷിപ്പിച്ച് വിവിത ഘട്ടങ്ങളിലൂടെ പരിശീലനം ആർജിച്ച് നെെപുണികൾ വികസിപ്പിച്ച് പ്രസ്തുത രംഗങ്ങളിൽ മികവ് തെളിയിക്കുന്നതിന്.

റിപ്പോർട്ട് :- കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനും മൽസരങ്ങളിൽ പങ്കെടുപ്പിക്കാനും തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോട്കൂടി ഈ അധ്യായന വർഷം ആരംഭിച്ച് നടത്തിവരുന്ന കൂഷ് ക്ലബിലെ ഒരു ഇനമാണ് ചിത്രരചനാപരിശീലനം. ഈ രംഗത്ത് പരിചയ സമ്പന്നനായ അധ്യാപകന്റെ കീഴിൽ ആഴ്ചയിലൊരു ദിവസം കുട്ടികൾ പരിശീലന ക്ളാസിൽ പങ്കെടുക്കുന്നു.

  • സ്കൂൾ തലത്തിലും സബ് ജില്ല, ജില്ല എന്നീ തലങ്ങളിലും, വിദ്യാരംഗം കലാസാഹിത്യ വേദിയുലും കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.