വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

പാർവതി ടീച്ചറ്‍ കൺവീനറായുള്ള സോഷ്യൽ സയൻസ് ക്ലബ്ഭിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിനായുള്ള ധാരാളം പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. ക്ലാസ് റൂമിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിനു കൂടി ഗുണകരമായ പ്രവർത്തനങ്ങൾക്കാവശ്യമായ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നടത്തുന്നു. ദിനാചരണങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ, ചർച്ചകൾ എന്നിവയാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. പ്രാദേശിക വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാനുള്ള അവസരം ക്ലബ്ബിലെ പ്രവർത്തനങ്ങൾ വഴി സാധ്യമാകണം എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മറ്റൊരു ലക്ഷ്യം. സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ, ആശയങ്ങൾ, പ്രതിഭാസങ്ങൾ, സ്ഥാപനങ്ങൾ മുതലായവയെ കുറിച്ചുള്ള പരസ്പര ബന്ധിതവും മനുഷ്യ കേന്ദ്രിതവുമായ പഠനമാണ് സാമൂഹ്യ ശാസ്ത്രം. വ്യക്തികൾ തമ്മിലും വ്യക്തിയും സമൂഹവും തമ്മിലും സമൂഹവും പ്രകൃതിയും തമ്മിലും ഉള്ള ബന്ധം ദൃഡമാക്കാനുള്ള പ്രവർത്തനങ്ങളും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നടത്തുന്നു.